ഇന്ത്യൻ സ്കൂളിലെ രണ്ടുവിദ്യാർഥികൾ കാറപകടത്തിൽ മരിച്ചു

ജുബൈൽ: വാഹനാപകടത്തിൽ ജുബൈൽ ഇന്ത്യൻ സ്കൂളിലെ രണ്ടു വിദ്യാർഥികൾ മരിച്ചു. മുംബൈ സ്വദേശി ശർമയുടെ മകൻ ക്രിഷ്​ ശർമ (15), ഡൽഹി മുസാഫർ നഗർ സ്വദേശി അബ്​ദുല്ലയുടെ മകൻ മോയിൻ അബ്​ദുല്ല (15) മോയിൻ എന്നിവരാണ്​ മരിച്ചത്​. ഇരുവരും പത്താം ക്ലാസ്​ വിദ്യാർഥികളാണ്​. വ്യാഴാഴ്​ച ഉച്ചക്ക് ആയിരുന്നു സംഭവം. ക്രിഷ്​ വ്യാഴാഴ്​ച സ്കൂളിൽ പോയിരുന്നില്ല.

അടുത്ത വീട്ടിലെ കാർ എടുത്ത്​ സുഹൃത്ത്​ മോയി​െനാപ്പം പോയതായിരുന്നു. നേവൽ ​േബസിന് സമീപം ഇവർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട്​ പോസ്​റ്റിൽ ഇടിക്കുകയായിരുന്നു. വാഹനം പൂർണമായി തകർന്നു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ. സ്കൂൾ അധികൃതർ ആശുപത്രിയിൽ എത്തി നിയമനടപടികൾ പൂർത്തിയാക്കി.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.