റിയാദ്: കുടുംബിനികളെ വാണിജ്യ സംരംഭകരും സ്വയം ശക്തരുമായി മാറാന്‍ സഹായിക്കുന്ന ‘അഅ്മാല്‍’ സ്റ്റാളുകള്‍ സൗദി അറേബ്യന്‍ റെയില്‍വേയുടെ (സാര്‍) സ്റ്റേഷനുകളില്‍ ശ്രദ്ധ നേടുന്നു. തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയത്തിന്‍െറ കീഴിലുള്ള കുടില്‍ വ്യവസായ വികസന ഫണ്ടിങ് അസോസിയേഷന്‍േറതാണ് ‘അഅ്മാല്‍’ സ്ത്രീ ശാക്തീകരണ പദ്ധതി.
കേരളത്തിലെ ‘കുടുംബശ്രീ’ പോലെ കുടില്‍ വ്യവസായം പ്രോത്സാഹിപ്പിക്കാനുള്ളതാണ് പദ്ധതി. വീടുകളില്‍ നിര്‍മിച്ച നിത്യോപയോഗ സാധനങ്ങള്‍ക്കും കരകൗശല വസ്തുക്കള്‍ക്കും വിപണി കണ്ടത്തൊനും അതുവഴി സ്ത്രീ സംരംഭകരെ ഉയര്‍ത്തിക്കൊണ്ടുവരാനുമുള്ള പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെട്ട 61 യുവതികള്‍ക്കാണ് ‘സാര്‍’ സ്റ്റേഷനുകളില്‍ വില്‍പന സ്റ്റാളുകള്‍ തുറക്കാന്‍ അവസരം ലഭിച്ചത്.
ഞായറാഴ്ച പ്രവര്‍ത്തനം ആരംഭിച്ച റിയാദ് തുമാമ സ്റ്റേഷനിലാണ് ഏറ്റവും കൂടുതല്‍ സ്റ്റാളുകളുള്ളത്. 27 വനിതകള്‍ ഇവിടെ സ്വന്തം സ്റ്റാളുകള്‍ തുറന്നു. ഖസീമിലേക്ക് ട്രെയിന്‍ സര്‍വീസ് ആരംഭിച്ച ദിവസം തന്നെ ഈ സ്റ്റാളുകളുടെയും പ്രവര്‍ത്തനം തുടങ്ങി. ബുറൈദ, മജ്മഅ സ്റ്റേഷനുകളിലാണ് ബാക്കിയുള്ള സ്റ്റാളുകളുള്ളത്.
റസ്റ്റോറന്‍റ്, സൂപര്‍മാര്‍ക്കറ്റ് ശൃംഖലകളുടെ ഒൗട്ട് ലെറ്റുകളുണ്ടെങ്കിലും സ്റ്റേഷനിലെ വലിയൊരു ഭാഗമാണ് ‘അഅ്മാല്‍’ സ്റ്റാളുകള്‍ക്ക് ലഭിച്ചത്. സംരംഭകത്വ താല്‍പര്യമുള്ള യുവതികള്‍ക്ക് സ്വന്തം മുതല്‍മുടക്കിനും വൈദഗ്ധ്യത്തിനും പൂര്‍ണ പിന്തുണ നല്‍കി ആവശ്യമായ പണവും അടിസ്ഥാന സൗകര്യങ്ങളും ഫണ്ടിങ് അസോസിയേഷനാണ് നല്‍കുന്നത്.
സ്റ്റേഷനുകളില്‍ സ്റ്റാളുകള്‍ അനുവദിച്ചിരിക്കുന്നത് പൂര്‍ണമായും സൗജന്യമായാണ്. സ്ഥല വാടക ഉള്‍പ്പെടെ ഒന്നും നല്‍കേണ്ടതില്ല. ഇത് സ്ഥിരം സ്ഥാളുകളായിരിക്കും. വീടുകളില്‍ നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ ഇവിടെ കൊണ്ടുവന്ന് വില്‍പന നടത്താം. അതിനുവേണ്ടിയുള്ള എല്ലാ പിന്തുണയും അസോസിയേഷനും റെയില്‍വേ അധികൃതരും നല്‍കും.
സോപ്പ്, പെര്‍ഫ്യൂം, കരകൗശല വസ്തുക്കള്‍, വിവിധ തരം ഭക്ഷ്യോല്‍പന്നങ്ങള്‍, തുകല്‍ ഉല്‍പന്നങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങി എല്ലാത്തരം കുടില്‍ വ്യവസായ ഉല്‍പന്നങ്ങളും ഇവിടെ അണിനിരത്തിയിട്ടുണ്ട്. സ്റ്റാളുകളില്‍ ജീവനക്കാരാവാന്‍ സ്ത്രീകള്‍ക്ക് മാത്രമാണ് അനുമതി.
ഉപഭോക്താക്കള്‍ ആരുമാകാം. സ്റ്റാള്‍ ഉടമകളായ യുവതികളെ സഹായിക്കാന്‍ ഉമ്മമാര്‍ ഉള്‍പ്പെടെ കുടുംബാംഗങ്ങള്‍ ഒപ്പമുണ്ട്. സ്ത്രീകള്‍ക്ക് സ്വന്തം മേഖല തിരിച്ചറിഞ്ഞ് വാണിജ്യ രംഗത്ത് വളരാനുള്ള അവസരമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് ‘ഗാര്‍ഡന്‍ സോപ്സ്’ എന്ന സ്റ്റാളിന്‍െറ ഉടമ നിഹാജ് യൂസുഫ് അല്‍ദുവൈജി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
ഉമ്മ സബീഹ അല്‍സുവൈഹും സഹായിക്കാന്‍ ഒപ്പമുണ്ട്. വിവിധ തരം നാച്ചുറല്‍ സോപ്പുകള്‍, പെര്‍ഫ്യൂം, ഒലിവ് ഓയില്‍ ഉല്‍പന്നങ്ങള്‍ തുടങ്ങിയവ ഉമ്മയും മകളും ചേര്‍ന്ന് വീട്ടില്‍ വെച്ചാണ് നിര്‍മിക്കുന്നത്.
20 വര്‍ഷമായി നിര്‍മാണം ആരംഭിച്ചിട്ടെന്ന് സബീഹ പറഞ്ഞു. പിന്നീട് മകളെ കൂടി പങ്കാളിയാക്കുകയായിരുന്നു. റിയാദ് റൗദയില്‍ താമസിക്കുന്ന ഇവര്‍ നേരത്തെ സുഹൃത്ത് വലയങ്ങളിലാണ് വിപണി കണ്ടത്തെിയിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ പദ്ധതി വന്നതോടെ ഒരു വര്‍ഷമായി വിവിധ മാര്‍ക്കറ്റുകളില്‍ വാണിജ്യാടിസ്ഥാനത്തില്‍ എത്തിച്ച് വില്‍പന നടത്തുന്നു. അഅ്മാല്‍ സ്റ്റാള്‍ തുറക്കാന്‍ കിട്ടിയ അവസരം തങ്ങളുടെ സംരംഭത്തിന്‍െറ വാണിജ്യാഭിവൃദ്ധിക്ക് സഹായം നല്‍കുമെന്ന് സബീഹ പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.