സൗ​ദി​ക്ക് നേ​രെ ഹൂ​തി ആ​ക്ര​മ​ണം; ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് കു​വൈ​ത്തും ഖ​ത്ത​റും

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ തെ​ക്ക​ൻ മേ​ഖ​ല​യെ ല​ക്ഷ്യ​മാ​ക്കി ഹൂ​തി വി​മ​ത​ർ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തെ കു​വൈ​ത്തും ഖ​ത്ത​റും ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ അ​പ​ല​പി​ച്ചു. ഈ ​ആ​ക്ര​മ​ണം സൗ​ദി അ​റേ​ബ്യ​യു​ടെ പ​ര​മാ​ധി​കാ​ര​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​വും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ന​ഗ്ന​മാ​യ ലം​ഘ​ന​വു​മാ​ണെ​ന്ന് ഇ​രു​രാ​ജ്യ​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി. മേ​ഖ​ല​യു​ടെ സു​ര​ക്ഷ​ക്കും സ്ഥി​ര​ത​ക്കും ഇ​ത് ക​ടു​ത്ത ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന​താ​ണെ​ന്നും ഇ​രു​രാ​ജ്യ​ങ്ങ​ളും വ്യ​ക്ത​മാ​ക്കി.

ആ​ക്ര​മ​ണം സൗ​ദി​യു​ടെ പ​ര​മാ​ധി​കാ​ര​ത്തെ വ്യ​ക്ത​മാ​യി ലം​ഘി​ക്കു​ന്ന​താ​ണെ​ന്നും പ്രാ​ദേ​ശി​ക സു​ര​ക്ഷ​യെ​യും സ്ഥി​ര​ത​യെ​യും ത​ക​ർ​ക്കു​ന്ന പ്ര​കോ​പ​ന​മാ​ണെ​ന്നും കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വി​ച്ചു. സൗ​ദി അ​റേ​ബ്യ​യു​ടെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി രാ​ജ്യം സ്വീ​ക​രി​ക്കു​ന്ന എ​ല്ലാ ന​ട​പ​ടി​ക​ൾ​ക്കും കു​വൈ​ത്തി​െൻറ പൂ​ർ​ണ പി​ന്തു​ണ​യും ഐ​ക്യ​ദാ​ർ​ഢ്യ​വും മ​ന്ത്രാ​ല​യം വീ​ണ്ടും പ്ര​ഖ്യാ​പി​ച്ചു.

ബാ​ലി​സ്​​റ്റി​ക് മി​സൈ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ച് സൗ​ദി​യു​ടെ തെ​ക്ക​ൻ മേ​ഖ​ല​യെ ല​ക്ഷ്യ​മി​ടു​ന്ന​ത് രാ​ജ്യ​ത്തി​െൻറ പ​ര​മാ​ധി​കാ​ര​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​വും മേ​ഖ​ല​യു​ടെ സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി​യു​മാ​ണെ​ന്ന് ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു. രാ​ജ്യ​ത്തി​െൻറ സു​ര​ക്ഷ​യും പ​ര​മാ​ധി​കാ​ര​വും, ഒ​പ്പം സ്വ​ദേ​ശി​ക​ളു​ടെ​യും വി​ദേ​ശി താ​മ​സ​ക്കാ​രു​ടെ​യും സു​ര​ക്ഷി​ത​ത്വ​വും ഉ​റ​പ്പാ​ക്കാ​ൻ സൗ​ദി അ​റേ​ബ്യ സ്വീ​ക​രി​ക്കു​ന്ന എ​ല്ലാ ന​ട​പ​ടി​ക​ൾ​ക്കും ഖ​ത്ത​റി​െൻറ പൂ​ർ​ണ്ണ പി​ന്തു​ണ​യും ഐ​ക്യ​ദാ​ർ​ഢ്യ​വും മ​ന്ത്രാ​ല​യം ആ​വ​ർ​ത്തി​ച്ചു വ്യ​ക്ത​മാ​ക്കി.

തി​ങ്ക​ളാ​ഴ്ച തെ​ക്ക​ൻ മേ​ഖ​ല​യ്ക്ക് നേ​രെ ഹൂ​തി​ക​ൾ തൊ​ടു​ത്തു​വി​ട്ട ബാ​ലി​സ്​​റ്റി​ക് മി​സൈ​ൽ ഭീ​ഷ​ണി​യെ സൗ​ദി വ്യോ​മ പ്ര​തി​രോ​ധ സേ​ന വി​ജ​യ​ക​ര​മാ​യി നേ​രി​ട്ട​താ​യി സൗ​ദി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ വ​ക്താ​വ് ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ തു​ർ​ക്കി അ​ൽ മാ​ലി​ക്കി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വി​മാ​ന​പ്ര​തി​രോ​ധ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഈ ​മി​സൈ​ലു​ക​ൾ ആ​കാ​ശ​ത്തു​വെ​ച്ചു​ത​ന്നെ വി​ജ​യ​ക​ര​മാ​യി ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Houthi attack on Saudi Arabia; Kuwait and Qatar strongly condemn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.