ജൂ​ണി​ൽ സൗ​ദി തു​റ​മു​ഖ​ങ്ങ​ളി​ലെ ച​ര​ക്കു​നീ​ക്ക​ത്തി​ൽ 38 ശ​ത​മാ​നം കു​റ​വ്

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ തു​റ​മു​ഖ​ങ്ങ​ൾ വ​ഴി കൈ​കാ​ര്യം ചെ​യ്യു​ന്ന ച​ര​ക്കു​ക​ളു​ടെ അ​ള​വി​ൽ ക​ഴി​ഞ്ഞ ജൂ​ൺ മാ​സ​ത്തി​ൽ വ​ൻ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. ജൂ​ൺ മാ​സ​ത്തി​ൽ ആ​കെ 1.43 കോ​ടി ട​ൺ ച​ര​ക്കാ​ണ് സൗ​ദി തു​റ​മു​ഖ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്ത​തെ​ന്ന് സൗ​ദി പോ​ർ​ട്ട് അ​തോ​റി​റ്റി (മ​വാ​നി) ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ കൈ​കാ​ര്യം ചെ​യ്ത 2.3 കോ​ടി ട​ൺ ച​ര​ക്കു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ച​ര​ക്കു​നീ​ക്ക​ത്തി​ൽ 38 ശ​ത​മാ​ന​ത്തി​െൻറ ഇ​ടി​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

തു​റ​മു​ഖ​ങ്ങ​ളി​ൽ കൈ​കാ​ര്യം ചെ​യ്ത ആ​കെ ച​ര​ക്കു​ക​ളി​ൽ 8.22 ല​ക്ഷം ട​ൺ പൊ​തു​ച​ര​ക്കു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. കൂ​ടാ​തെ 56 ല​ക്ഷം ട​ൺ ദ്രാ​വ​ക ച​ര​ക്കു​ക​ളും 24 ല​ക്ഷം ട​ൺ ഖ​ര ച​ര​ക്കു​ക​ളും ഈ ​കാ​ല​യ​ള​വി​ൽ കൈ​കാ​ര്യം ചെ​യ്യു​ക​യു​ണ്ടാ​യി.

ക​ണ്ടെ​യ്ന​ർ നീ​ക്ക​ത്തി​ലും വ​ലി​യ തോ​തി​ലു​ള്ള കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മാ​സം ആ​കെ 5,00,800 സ്​​റ്റാ​ൻ​ഡേ​ർ​ഡ് ക​ണ്ടെ​യ്ന​റു​ക​ളാ​ണ് കൈ​കാ​ര്യം ചെ​യ്ത​ത്. മു​ൻ​വ​ർ​ഷം ജൂ​ണി​ലെ 6,96,800 ക​ണ്ടെ​യ്ന​റു​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഇ​തി​ൽ 35.8 ശ​ത​മാ​ന​ത്തി​െൻറ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി.

ഇ​റ​ക്കു​മ​തി ചെ​യ്ത ക​ണ്ടെ​യ്ന​റു​ക​ൾ 32.9 ശ​ത​മാ​നം ഇ​ടി​വോ​ടെ 1,76,700 ആ​യും, ക​യ​റ്റു​മ​തി ചെ​യ്ത​വ 46.4 ശ​ത​മാ​നം ഇ​ടി​വോ​ടെ 1,44,000 ആ​യും കു​റ​ഞ്ഞു. ട്രാ​ൻ​സ്ഷി​പ്പ്മെൻറ്​ ക​ണ്ടെ​യ്ന​റു​ക​ളി​ൽ 23.1 ശ​ത​മാ​നം കു​റ​വ് രേ​ഖ​പ്പെ​ടു​ത്തു​ക​യും ഇ​ത് 1,26,900 ക​ണ്ടെ​യ്ന​റു​ക​ളാ​യി ചു​രു​ങ്ങു​ക​യും ചെ​യ്തു. മ​റ്റു ഗ​താ​ഗ​ത മേ​ഖ​ല​ക​ളി​ലും സ​മാ​ന​മാ​യ ഇ​ടി​വ് പ്ര​തി​ഫ​ലി​ച്ചി​ട്ടു​ണ്ട്.

സൗ​ദി തു​റ​മു​ഖ​ങ്ങ​ളി​ലൂ​ടെ​യു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം മു​ൻ​വ​ർ​ഷ​ത്തെ 78,800-ൽ​നി​ന്നും 24.6 ശ​ത​മാ​നം കു​റ​ഞ്ഞ് 59,400 ആ​യി മാ​റി. ക​പ്പ​ൽ ഗ​താ​ഗ​ത​ത്തി​ൽ 21.7 ശ​ത​മാ​നം കു​റ​വു​ണ്ടാ​വു​ക​യും തു​റ​മു​ഖ​ങ്ങ​ളി​ലെ​ത്തി​യ ക​പ്പ​ലു​ക​ളു​ടെ എ​ണ്ണം 1,086 ആ​യി ചു​രു​ങ്ങു​ക​യും ചെ​യ്തു. കൂ​ടാ​തെ, തു​റ​മു​ഖ​ങ്ങ​ൾ വ​ഴി കൈ​കാ​ര്യം ചെ​യ്ത വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ 22.8 ശ​ത​മാ​നം കു​റ​വു​ണ്ടാ​യി 58,300 ആ​യി കു​റ​ഞ്ഞു. ക​ന്നു​കാ​ലി​ക​ളു​ടെ ഇ​റ​ക്കു​മ​തി​യി​ലും വ​ലി​യ ഇ​ടി​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

മു​ൻ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 9,59,200 ക​ന്നു​കാ​ലി​ക​ളെ സ്വീ​ക​രി​ച്ചി​രു​ന്ന സ്ഥാ​ന​ത്ത് ഇ​ത്ത​വ​ണ 27.3 ശ​ത​മാ​നം കു​റ​വോ​ടെ 6,97,700 ക​ന്നു​കാ​ലി​ക​ളെ മാ​ത്ര​മാ​ണ് തു​റ​മു​ഖ​ങ്ങ​ൾ വ​ഴി സ്വീ​ക​രി​ച്ച​ത്.

സൗ​ദി അ​റേ​ബ്യ​യു​ടെ ഗ​താ​ഗ​ത, ലോ​ജി​സ്​​റ്റി​ക്സ് മേ​ഖ​ല​യു​ടെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ന​ട്ടെ​ല്ലാ​ണ് രാ​ജ്യ​ത്തെ തു​റ​മു​ഖ​ങ്ങ​ൾ. ആ​ഗോ​ള​ത​ല​ത്തി​ലെ പ്ര​ധാ​ന ക​പ്പ​ൽ പാ​ത​ക​ളു​മാ​യി സൗ​ദി അ​റേ​ബ്യ​യെ ബ​ന്ധി​പ്പി​ക്കു​ന്ന നി​ര​വ​ധി വാ​ണി​ജ്യ തു​റ​മു​ഖ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും അ​വ​യു​ടെ വി​ക​സ​ന​ത്തി​നും മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത് പോ​ർ​ട്ട് അ​തോ​റി​റ്റി​യാ​യ ‘മ​വാ​നി’ ആ​ണ്. 

Tags:    
News Summary - Traffic at Saudi ports drops 38 percent in June

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.