ജിദ്ദ: 2009-2011 മോഡലുകളിൽ നിന്നുള്ള 71,700 ഹ്യുണ്ടായ് എലൻട്ര, ഐ30 കാറുകൾ തിരിച്ചുവിളിക്കുന്നതായി സൗദി വാണിജ്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഡ്രൈവർ സൈഡ് എയർബാഗ് ഇൻഫ്ലേറ്ററിലെ തകരാർ കാരണമാണ് കാറുകൾ തിരിച്ചുവിളിച്ചിരിക്കുന്നത്. അപകടമുണ്ടായാൽ എയർബാഗ് പൊട്ടാനും മൂർച്ചയുള്ള ലോഹ കഷണങ്ങൾ പുറത്തുവരാനും ഗുരുതരമായ പരിക്കിനോ മരണത്തിനോ കാരണമായേക്കാമെന്നും മന്ത്രാലയം അറിയിച്ചു. ഈ ഗണത്തിൽ പെട്ട കാറുകളുടെ ഉടമകൾ ആവശ്യമായ അറ്റകുറ്റപ്പണികൾ സൗജന്യമായി ലഭിക്കാൻ ഹ്യുണ്ടായ് കമ്പനിയുമായി ബന്ധപ്പെടണമെന്ന് വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.