റിയാദ്: സൗദിയിലെ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും നടക്കുന്ന ശസ്ത്രക്രിയ ദൃശ്യങ്ങള്‍ വിവിധ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നതിന് ആരോഗ്യ മന്ത്രാലയം വിലക്കും കടുത്ത ശിക്ഷയും ഏര്‍പ്പെടുത്തി. സ്ഥാപനത്തിെൻറ ലൈസന്‍സ് പിന്‍വലിക്കല്‍, ഒരു ലക്ഷം റിയാല്‍ പിഴ, രണ്ട് മാസത്തേക്ക് സ്ഥാപനം അടച്ചിടല്‍, നിയമലംഘനത്തെകുറിച്ച് പ്രാദേശിക മാധ്യമങ്ങളില്‍ സ്ഥാപനത്തിെൻറ ചെലവില്‍ പരസ്യം ചെയ്യല്‍ എന്നിവയാണ് ശിക്ഷ. ഏതെങ്കിലും സ്ഥാപനം വിപണന ആവശ്യത്തിനോ പരസ്യ ഉദ്ദേശ്യത്തോടെയോ ശസ്ത്രക്രിയ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന പക്ഷം അതിന് രോഗിയുടെയും ആരോഗ്യ മന്ത്രാലയത്തിെൻറയും രേഖാമൂലമുള്ള അനുമതി മുന്‍കൂട്ടി നേടിയിരിക്കണം.
അനുമതി നേടാന്‍ രോഗിക്ക് ശസ്ത്രക്രിയ സംഖ്യയില്‍ ഇളവുചെയ്യുന്നത് പോലുള്ള പ്രലോഭനം ഉണ്ടാവാൻ പാടില്ലെന്നും നിയമാവലിയില്‍ പറയുന്നു. നിര്‍ബന്ധിച്ചോ സൂത്രത്തിലോ അനുമതി നേടുന്നതിനെയും മന്ത്രാലയം വിലക്കിയിട്ടുണ്ട്. മനുഷ്യരുടെ സ്വകാര്യതക്ക് വിരുദ്ധമായ, അവകാശലംഘനം അനുവദിക്കാനാവില്ല. കൂടാതെ ഇത്തരം പ്രവണതകള്‍ ശരീഅത്തിനും പൊതുസംസ്കാരത്തിനും നിരക്കുന്നതല്ല. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും കുറ്റകരമായി പരിഗണിക്കുമെന്ന് മന്ത്രാലയം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.