ജിദ്ദ: സൗദി എടക്കര വെൽഫെയർ അസോസിയേഷൻ (സേവ) ഇഫ്താർ സംഗമവും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡ് ദാനവും സംഘടിപ്പിച്ചു.
ശറഫിയ ഇമ്പാല ഗാർഡനിൽ നടന്ന പരിപാടി നജീബ് കളപ്പാടൻ ഉദ്ഘാടനം ചെയ്തു. സലിം കളപ്പാടൻ അധ്യക്ഷത വഹിച്ചു. ഇസ്മായിൽ മുസ്ലിയാർ റമദാൻ സന്ദേശം നൽകി.
എസ്.എസ് എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ മുഹമ്മദ് ഷഹീൻ, വി.എ തസ്ലീം, നാജിഹ് അബ്ദുൽ നാസർ, (എസ്.എസ്.എൽ.സി), നീമ ഉസ്മാൻ, വി.പി നാഫിയ (പ്ലസ് ടു ) മുഹ്സിന എന്നിവർക്കുള്ള ഉപഹാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ഇ.എ ഗഫൂർ സ്വാഗതവും, ഷെരീഫ് എടക്കര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.