Posted On
date_range Updated On
date_range അഫ്ഗാനിസ്ഥാനിലെ സൗദി നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചെത്തിച്ചു
ജിദ്ദ: അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ മുഴുവൻ നയതന്ത്ര ഉദ്യോഗസ്ഥരെയും തിരിച്ച് സൗദിയിലെത്തിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യങ്ങളും അസ്ഥിരമായ അവസ്ഥകളും കാരണമാണ് അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ സൗദി എംബസിയിലെ എല്ലാ ഉദ്യോഗസ്ഥരെയും സ്വദേശത്തേക്ക് തിരിച്ചു കൊണ്ടുവന്നത്.
എല്ലാവരും പൂർണ ആരോഗ്യത്തോടെ സൗദിയിലെത്തിയതായും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.