ആഗോള വിപണി കീഴടക്കി സൗദി ഈത്തപ്പഴം കയറ്റുമതിയിൽ റെക്കോർഡ് നേട്ടം

റി​യാ​ദ്: ലോ​ക​ത്തെ ഈ​ത്ത​പ്പ​ഴ വി​പ​ണി​യി​ൽ ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ച് സൗ​ദി അ​റേ​ബ്യ റെ​ക്കോ​ർ​ഡ് നേ​ട്ടം കൈ​വ​രി​ച്ചു. 2025ലെ ​ക​ണ​ക്കു​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്തെ ഈ​ത്ത​പ്പ​ഴ ക​യ​റ്റു​മ​തി ഏ​ക​ദേ​ശം 193.8 കോ​ടി റി​യാ​ലാ​യി ഉ​യ​ർ​ന്നു. 2024നെ ​അ​പേ​ക്ഷി​ച്ച് 14.3 ശ​ത​മാ​ന​ത്തി​െൻറ വ​ള​ർ​ച്ച​യാ​ണ് ഈ ​മേ​ഖ​ല​യി​ലു​ണ്ടാ​യ​ത്. 2021 മു​ത​ലു​ള്ള ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ക്കു​മ്പോ​ൾ 59.5 ശ​ത​മാ​ന​ത്തി​െൻറ വ​ൻ കു​തി​ച്ചു​ചാ​ട്ട​മാ​ണ് രാ​ജ്യം ഈ ​രം​ഗ​ത്ത് പ്ര​ക​ട​മാ​ക്കി​യ​ത്. സൗ​ദി അ​റേ​ബ്യ​യു​ടെ ഗു​ണ​നി​ല​വാ​ര​മു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും വി​ത​ര​ണ ശൃം​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നും ല​ഭി​ച്ച ആ​ഗോ​ള അം​ഗീ​കാ​ര​മാ​യാ​ണ് ഈ ​നേ​ട്ടം വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളും സ്വ​കാ​ര്യ മേ​ഖ​ല​യും ത​മ്മി​ലു​ള്ള മി​ക​ച്ച ഏ​കോ​പ​ന​വും ഭ​ര​ണ​കൂ​ടം ന​ൽ​കു​ന്ന നി​ര​ന്ത​ര പി​ന്തു​ണ​യു​മാ​ണ് ഈ ​വി​ജ​യ​ത്തി​ന് പി​ന്നി​ലെ​ന്ന് പ​രി​സ്ഥി​തി, ജ​ല, കൃ​ഷി മ​ന്ത്രി എ​ൻ​ജി. അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​ഫ​ദ്‌​ലി പ​റ​ഞ്ഞു. ഈ​ത്ത​പ്പ​ഴ ക​യ​റ്റു​മ​തി കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​ക​ളി​ലേ​ക്ക് സൗ​ദി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നും ന​ട​പ്പാ​ക്കി​യ വി​വി​ധ സം​രം​ഭ​ങ്ങ​ൾ വ​ലി​യ തോ​തി​ൽ ഫ​ലം ക​ണ്ടു.

ഇ​ത് ദേ​ശീ​യ ഉ​ൽ​പ​ന്ന​മെ​ന്ന നി​ല​യി​ൽ ഈ​ത്ത​പ്പ​ഴ​ത്തി​െൻറ സാ​മ്പ​ത്തി​ക മൂ​ല്യം വ​ർ​ധി​പ്പി​ക്കു​ക​യും രാ​ജ്യ​ത്തി​ന്റെ ആ​കെ ജി.​ഡി.​പി​യി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ പ​ങ്കാ​ളി​ത്തം ശ​ക്ത​മാ​ക്കു​ക​യും ചെ​യ്തു.

സ​മീ​പ​കാ​ല​ത്താ​യി ഈ​ത്ത​പ്പ​ഴ ഉ​ൽ​പാ​ദ​ന​ത്തി​ലും വി​പ​ണ​ന​ത്തി​ലും വ​ലി​യ തോ​തി​ലു​ള്ള ആ​ധു​നി​ക​വ​ൽ​ക​ര​ണ​മാ​ണ് രാ​ജ്യം ന​ട​പ്പാ​ക്കി​യ​ത്. നി​ല​വി​ൽ 125ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് സൗ​ദി​യി​ൽ നി​ന്നു​ള്ള വി​വി​ധ ഇ​നം ഈ​ത്ത​പ്പ​ഴ​ങ്ങ​ൾ ക​യ​റ്റു​മ​തി ചെ​യ്യു​ന്നു​ണ്ട്. 2025ൽ ​മാ​ത്രം രാ​ജ്യ​ത്തെ ഉ​ൽ​പാ​ദ​നം 19 ല​ക്ഷം ട​ൺ ക​വി​ഞ്ഞു. സൗ​ദി അ​റേ​ബ്യ​യി​ലു​ട​നീ​ള​മു​ള്ള 3.7 കോ​ടി​യി​ല​ധി​കം ഈ​ത്ത​പ്പ​ന​ക​ളി​ൽ നി​ന്നാ​ണ് ഇ​ത്ര​യും വ​ലി​യ തോ​തി​ലു​ള്ള ഉ​ൽ​പാ​ദ​നം സാ​ധ്യ​മാ​യ​ത്. ഈ ​മി​ക​വി​ലൂ​ടെ ലോ​ക​ത്തെ ഈ​ത്ത​പ്പ​ഴ ഉ​ൽ​പാ​ദ​ന​ത്തി​ലും ക​യ​റ്റു​മ​തി​യി​ലും മു​ൻ​നി​ര ശ​ക്തി​യാ​യി സൗ​ദി അ​റേ​ബ്യ ത​ങ്ങ​ളു​ടെ സ്ഥാ​നം കൂ​ടു​ത​ൽ ഉ​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

Tags:    
News Summary - Saudi dates dominate global market; record growth in exports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.