റിയാദിലെ ഇന്ത്യൻ എംബസിയിൽ ഒരുക്കിയ സ്വീകരണ പരിപാടിയിൽ പുതിയ ഇന്ത്യൻ അംബാസഡർ വിപുൽ സംസാരിക്കുന്നു
Posted On
date_range Updated On
date_range പുതിയ അംബാസഡർക്ക് റിയാദിലെ ഇന്ത്യൻ എംബസിയിൽ ഊഷ്മള സ്വീകരണം
റിയാദ്: സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി സ്ഥാനമേറ്റെടുത്ത വിപുലിന് റിയാദിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ ഊഷ്മളമായ വരവേൽപ്പ് നൽകി.
എംബസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്ന് സൗദിയിലെ സേവന കാലാവധിക്ക് തുടക്കം കുറിക്കുന്ന പുതിയ അംബാസഡർക്ക് ഹൃദ്യമായ ആശംസകൾ നേർന്നു. അദ്ദേഹത്തിെൻറ കാര്യക്ഷമമായ നേതൃത്വത്തിന് കീഴിൽ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും, തന്ത്രപ്രധാന പങ്കാളികളായ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം കൂടുതൽ സുദൃഢമാക്കുന്നതിനും എംബസി ഒത്തൊരുമയോടെ പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.