കൊണ്ടോട്ടിയൻസ് @ ദമ്മാം ആദരിച്ച വിദ്യാർത്ഥികൾ സംഘാടകരോടൊപ്പം
ദമ്മാം/കൊണ്ടോട്ടി: സി.ബി.എസ്.ഇ, പ്ലസ് ടു, വിവിധ പ്രഫഷനൽ കോഴ്സുകളിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ കൊണ്ടോട്ടിയൻസ് @ ദമ്മാം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. കൊണ്ടോട്ടി സുൽത്താൻ പാലസിൽ വെച്ച് നടന്ന ചടങ്ങ് കുടുംബ സംഗമവുമായി മാറി.
കൊണ്ടോട്ടി മുനിസിപ്പാലിറ്റി ചെയർമാൻ മമ്മദി ഷാഹ് ചടങ്ങിെൻറ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസം വ്യക്തിയുടെയും സമൂഹത്തിെൻറയും പുരോഗതിയുടെ അടിസ്ഥാനശിലയാണെന്നും, മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് വരുംതലമുറയ്ക്ക് വലിയ ആത്മവിശ്വാസവും പ്രചോദനവും പകരുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് വിജയികളായ വിദ്യാർത്ഥികളെ അദ്ദേഹം പ്രശംസാഫലകങ്ങൾ നൽകി അനുമോദിച്ചു.
ചടങ്ങിൽ പ്രസിഡൻറ് ആലിക്കുട്ടി ഒളവട്ടൂർ അധ്യക്ഷത വഹിച്ചു. സി.പി.എം. കൊണ്ടോട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷാജു, വി.പി. നാസർ, അസ്ലം പള്ളത്തിൽ എന്നിവർ സംസാരിച്ചു.
സഹീർ മജ്ദാൽ, ജൂസെർ കാന്തക്കാട്, ഷബ്ന സിദ്ദിഖ്, നംഷീദ് ഷമീർ, മുസ്തഫ പള്ളിക്കൽ ബസാർ, ഹംസ അത്തിക്കാവിൽ, റിയാസ് മരക്കട്ട തൊടിക, സമദ് സൽക്കാര, ഷഹദാദ് എന്നിവരും വിദ്യാർത്ഥികളെ ഫലകങ്ങൾ നൽകി ആദരിച്ചു.
ജനറൽ സെക്രട്ടറി അഷ്റഫ് കൊണ്ടോട്ടി സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി വി.പി. ഷമീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.