മസ്ഹർ ഹുസൈൻ, ഗുഡ്ഡു മഞ്ചി
തബൂക്ക്: സൗദി വടക്കുപടിഞ്ഞാറൻ മേഖലയിലെ തബൂക്കിൽ മരിച്ച ഉത്തർപ്രദേശ്, ബിഹാർ സ്വദേശികളുടെ മൃതദേഹങ്ങൾ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് സംസ്കരിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ഉത്തർപ്രദേശ് റെയ്ബറേലി സ്വദേശി മസ്ഹാർ ഹുസൈൻ (41), ഉമ്മുൽ ഉജ്ജിൽ വൈദ്യുതാഘാതമേറ്റ് മരിച്ച ബിഹാർ സ്വദേശി ഗുഡ്ഡു മഞ്ചി (37) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലേക്ക് അയച്ചത്.
സി.സി.ഡബ്ല്യു.എ തബൂക്ക് പ്രവർത്തകരായ സിറാജ് എറണാകുളം, ഇസ്മാഈൽ പുള്ളാട്ട് എന്നിവരും ഇരുവരുടെയും സ്പോൺസർമാരും ചേർന്നാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനാവശ്യമായ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. അസ്ഹർ ഹുസൈനാണ് മസ്ഹർ ഹുസൈെൻറ പിതാവ്.
മാതാവ്: മെഹ്സാബീവി. ഭാര്യ: സഫീന ഖാത്തൂൺ. മക്കൾ: അക്സർ ഹുസൈൻ, അക്ഷ ഹുസൈൻ. സഹോദരങ്ങൾ: അഷ്റഫ് ഹുസൈൻ, ശരീൻ, ഫർഹീൻ, അംരീൻ.
ഹേവന്തി ദേവിയാണ് ഗുഡ്ഡു മഞ്ചിയുടെ ഭാര്യ. മകൾ: സോണി കുമാരി. മക്കൾ: സോനു കുമാർ, അഭിനാഷ് കുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.