ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ലെ മ​റൈ​ൻ ലൈ​ഫ് അ​ക്വേ​റി​യം

ജിദ്ദ വിമാനത്താവളത്തിലെ മറൈൻ ലൈഫ് അക്വേറിയത്തിന് അംഗീകാരം

ജി​ദ്ദ: ജി​ദ്ദ കി​ങ് അ​ബ്​​ദു​ൽ അ​സീ​സ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​റൈ​ൻ ലൈ​ഫ് അ​ക്വേ​റി​യ​ത്തി​ന് നാ​ഷ​ന​ൽ സെൻറ​ർ ഫോ​ർ വൈ​ൽ​ഡ്‌​ലൈ​ഫി​െൻറ ഔ​ദ്യോ​ഗി​ക ലൈ​സ​ൻ​സ് ല​ഭി​ച്ചു. സൗ​ദി അ​റേ​ബ്യ​യി​ൽ സ​മു​ദ്ര​ജീ​വി സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന ആ​ദ്യ ലൈ​സ​ൻ​സാ​ണി​ത് എ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​അം​ഗീ​കാ​ര​ത്തി​നു​ണ്ട്. നി​ർ​ദി​ഷ്​​ട നി​യ​ന്ത്ര​ണ മാ​ന​ദ​ണ്ഡ​ങ്ങ​ളും സു​ര​ക്ഷാ നി​ബ​ന്ധ​ന​ക​ളും കൃ​ത്യ​മാ​യി പാ​ലി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​ക്വേ​റി​യ​ത്തി​ന് ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ച​തെ​ന്ന് ദേ​ശീ​യ വ​ന്യ​ജീ​വി കേ​ന്ദ്രം അ​റി​യി​ച്ചു. സ​മു​ദ്ര​ജീ​വി​ക​ളു​ടെ​യും ജൈ​വ​വൈ​വി​ധ്യ​ത്തി​െൻറ​യും സം​ര​ക്ഷ​ണ​ത്തി​ൽ ഈ ​അ​ക്വേ​റി​യം സു​പ്ര​ധാ​ന പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​ത്. സ​മു​ദ്ര പ​രി​സ്ഥി​തി വ്യ​വ​സ്ഥ​ക​ളു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും അ​വ സം​ര​ക്ഷി​ക്കേ​ണ്ട​തി​െൻറ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും യാ​ത്ര​ക്കാ​രി​ൽ അ​വ​ബോ​ധം വ​ള​ർ​ത്താ​ൻ ഇ​ത് സ​ഹാ​യി​ക്കു​ന്നു. കൂ​ടാ​തെ, പ്ര​ചോ​ദ​നാ​ത്മ​ക​വും വി​ദ്യാ​ഭ്യാ​സ​പ​ര​വു​മാ​യ ഉ​ള്ള​ട​ക്ക​ങ്ങ​ളി​ലൂ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രു​ടെ അ​നു​ഭ​വം കൂ​ടു​ത​ൽ സ​മ്പ​ന്ന​മാ​ക്കാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കു​ന്നു​ണ്ടെ​ന്ന് കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

പ്ര​വ​ർ​ത്ത​ന മി​ക​വും സു​സ്ഥി​ര​താ മാ​ന​ദ​ണ്ഡ​ങ്ങ​ളും കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കാ​നു​ള്ള അ​ക്വേ​റി​യ​ത്തി​െൻറ പ്ര​തി​ബ​ദ്ധ​ത​യാ​ണ് ഈ ​ലൈ​സ​ൻ​സി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്ന​ത്. വ​ന്യ​ജീ​വി-​സ​മു​ദ്ര പ​രി​സ്ഥി​തി സം​ര​ക്ഷ​ണ മേ​ഖ​ല​ക​ളി​ൽ സൗ​ദി അ​റേ​ബ്യ മു​ന്നോ​ട്ടു​വെ​ക്കു​ന്ന ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള ല​ക്ഷ്യ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി, സ​ന്ദ​ർ​ശ​ക​രു​ടെ അ​നു​ഭ​വ നി​ല​വാ​രം ഉ​യ​ർ​ത്താ​ൻ ഈ ​അം​ഗീ​കാ​രം ഏ​റെ സ​ഹാ​യ​ക​ര​മാ​കും.

Tags:    
News Summary - Marine Life Aquarium at Jeddah Airport approved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.