കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻററിനുവേണ്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻറർ ദമ്മാം ചാപ്റ്റർ സ്വരൂപിച്ച ഫണ്ട് കൈമാറുന്നു
ദമ്മാം: കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻററിെൻറ പ്രവർത്തനങ്ങൾക്കായി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻറർ ദമ്മാം ചാപ്റ്റർ സ്വരൂപിച്ച ഫണ്ട് കൈമാറി. ദമ്മാമിൽ വെച്ച് നടന്ന ചടങ്ങിൽ സെൻറർ സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ആലിക്കുട്ടി ഒളവട്ടൂർ, ഡയാലിസിസ് സെൻറർ ചെയർമാൻ പി.എ. ജബ്ബാർ ഹാജിക്ക് തുക കൈമാറി.
ചടങ്ങിൽ സെൻറർ സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇസ്മാഈൽ മുണ്ടക്കുളം, വൈസ് പ്രസിഡൻറ് സുലൈമാൻ മാളിയേക്കൽ, ഖത്തർ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡൻറ് സിദ്ധീഖ് വട്ടപ്പാറ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച്, വെട്ടുകാട് ആരംഭിക്കുന്ന ‘സ്റ്റെപ്സി’െൻറ പുതിയ പ്രൊജക്റ്റുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിനെക്കുറിച്ചുള്ള കാര്യങ്ങളും ഭാരവാഹികൾ ചെയർമാൻ പി.എ. ജബ്ബാർ ഹാജിയുമായി ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.