സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും പാരീസിൽ നടന്ന ഇലക്ട്രോണിക് സ്പോർട്സ് ലോകകപ്പിെൻറ സമാപന ചടങ്ങിൽ പങ്കെടുത്തപ്പോൾ
പാരീസ്: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഫ്രാൻസിലെത്തിയ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി. പാരീസിലെ പ്രശസ്തമായ ഗ്രാൻഡ് പാലസിലായിരുന്നു ഇരുനേതാക്കളുടെയും നിർണായകമായ കൂടിക്കാഴ്ച നടന്നത്.
തുടർന്ന് ഞായറാഴ്ച വൈകുന്നേരം ഗ്രാൻഡ് പാലസിൽ വെച്ച് അരങ്ങേറിയ 2026-ലെ ഇലക്ട്രോണിക് സ്പോർട്സ് ലോകകപ്പിെൻറ സമാപന ചടങ്ങിൽ ഇരുനേതാക്കളും മുഖ്യാതിഥികളായി പങ്കെടുത്തു. ടൂർണമെൻറിൽ 5300 പോയിേൻറാടെ മൊത്തത്തിലുള്ള റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടി ക്ലബ് ചാമ്പ്യന്മാരായ ‘ഓൾ ഗമേഴ്സ് ഗ്ലോബൽ’ ടീമിന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ ചാമ്പ്യൻഷിപ്പ് ട്രോഫി സമ്മാനിച്ചു. സൗദി കിരീടാവകാശിയുടെ സാന്നിധ്യത്തിലായിരുന്നു ട്രോഫി ദാനം.
ഇ-സ്പോർട്സ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 7.5 കോടിയിലധികം യു.എസ് ഡോളറിൽ നിന്ന് 70 ലക്ഷം ഡോളറാണ് വിജയികളായ ഓൾ ഗമേഴ്സ് ഗ്ലോബൽ സ്വന്തമാക്കിയത്. ശേഷിച്ച തുക ടൂർണമെൻറിൽ പങ്കെടുത്ത വിവിധ ക്ലബ്ബുകൾക്കും കളിക്കാർക്കും അവരുടെ റാങ്കിങ് മുൻനിർത്തി വീതിച്ചുനൽകി.
ഗെയിമിങ്, ഇ-സ്പോർട്സ് മേഖലകൾക്ക് സൗദി കിരീടാവകാശി നൽകിവരുന്ന അന്താരാഷ്ട്ര പിന്തുണയുടെ വ്യക്തമായ പ്രതിഫലനമാണ് ചടങ്ങിലെ അദ്ദേഹത്തിെൻറ സാന്നിധ്യം. കായികം, സംസ്കാരം, സർഗാത്മക മേഖലകൾ എന്നിവയിലൂടെ സൗദിയും ഫ്രാൻസും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളും നൽകുന്ന മുൻഗണനയാണ് ഈ സന്ദർശനം അടിവരയിടുന്നത്.
ശനിയാഴ്ച ആരംഭിച്ച ഈ ഔദ്യോഗിക പര്യടനം സമീപകാലത്ത് സൗദി കിരീടാവകാശി നടത്തുന്ന മൂന്നാമത്തെ ഫ്രാൻസ് സന്ദർശനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.