സിറ്റി ഫ്ലവർ ഹൈപ്പർ മാർക്കറ്റിൽ നടന്ന ‘ഓണവും പായസവും കല്ലുവും’ പായസ മത്സര മേളയിൽനിന്ന്
ജുബൈൽ/ഹാഇൽ: ഓണാഘോഷങ്ങളുടെ ഭാഗമായി സിറ്റി ഫ്ലവർ ഹൈപ്പർ മാർക്കറ്റിെൻറ ഹാഇൽ, ജുബൈൽ ശാഖകളിൽ ‘ഓണവും പായസവും കല്ലുവും’ എന്ന പേരിൽ പ്രവാസികളുടെ വലിയ പങ്കാളിത്തത്തോടെ പായസ മത്സര മേള സംഘടിപ്പിച്ചു.
നാടൻ തനിമയും ആധുനിക കലാവിരുന്നുകളും ഒത്തുചേർന്ന പരിപാടികൾ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഹാഇലിൽ നടന്ന ചടങ്ങിൽ പ്രശസ്തരായ രാജ് കലേഷ്, രവി എന്നിവർ പായസ മത്സരത്തിെൻറ വിധികർത്താക്കളായി. പ്രസീജ പങ്കജാക്ഷൻ പരിപാടികൾ നിയന്ത്രിച്ചു. ഗായിക താര രഞ്ജിത് നയിച്ച സംഗീത രാവും കുട്ടികളുടെ ഡാൻസ്, സോങ് പെർഫോമൻസുകളും ചടങ്ങിന് മാറ്റുകൂട്ടി.
ജുബൈലിൽ നടന്ന പായസ മത്സരത്തിൽ നിരവധി പേർ പങ്കാളികളായി. സയിൻ കോയ പരിപാടികൾ നിയന്ത്രിച്ച ചടങ്ങിൽ രാജ് കലേഷ്, ഹലാ മുഹമ്മദ്, ബന ഷംസുദീൻ എന്നിവരായിരുന്നു വിധികർത്താക്കൾ. നൂപുരധ്വനിയിലെ കുട്ടികളുടെ പാട്ട്, ചെണ്ടമേളം, ഡിജെ നൈറ്റ് എന്നിവ പരിപാടികൾക്ക് കൊഴുപ്പേകി.
ജുബൈലിൽ നടന്ന മത്സരത്തിൽ സരിതാ ജോസ് ഒന്നാം സ്ഥാനവും, അരുന്ധതി ശ്രീകാന്ത് രണ്ടാം സ്ഥാനവും, പദ്മ ലോടല മൂന്നാം സ്ഥാനവും കരസ്ഥമാക്കിയപ്പോൾ നിംന ഷമീർ, മുഷില എന്നിവർ നാലാം സ്ഥാനം നേടി. ഹാഇലിൽ നടന്ന മത്സരത്തിൽ അൻഷിദ ഒന്നാം സ്ഥാനവും, അഹമ്മദ് കബീർ രണ്ടാം സ്ഥാനവും, ഷഫ്ന പാലക്കാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പരിപാടിയിൽ സിറ്റിഫ്ലവർ ഹൈപ്പർ മാർക്കറ്റിങ് മാനേജർ നൗഷാദ്, മാനേജർമാരായ ഹനീഫ കമ്പായതിൽ, മനോജ് അറുമുഖൻ എന്നിവരും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.