പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ജോർജ് വർഗീസിന് ജിദ്ദയിൽ പത്തനംതിട്ട ജില്ലാ സംഗമം നൽകിയ യാത്രയയപ്പ്
ജിദ്ദ: പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ജിദ്ദയിലെ പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) അഡ്വൈസറി കമ്മിറ്റി അംഗവും നാടക കലാകാരനുമായ ജോർജ് വർഗീസിന് പി.ജെ.എസിന്റെ നേതൃത്വത്തിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി. 15 വർഷമായി പി.ജെ.എസിന്റെ നേതൃത്വനിരയിലെ അഭിവാജ്യ വ്യക്തിത്വമായിരുന്ന അദ്ദേഹം, ജിദ്ദയിലെ പ്രവാസി മലയാളി സമൂഹത്തിെൻറ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ നിരന്തരം സജീവ സാന്നിധ്യമായിരുന്നു.സംഘടനയുടെ വിവിധ ജീവകാരുണ്യ, സാംസ്കാരിക പ്രവർത്തനങ്ങൾക്ക് മുന്നിൽ നിന്ന് നേതൃത്വം നൽകിയ ജോർജ് വർഗീസ്, നാടക സംവിധായകൻ, അഭിനേതാവ് എന്നീ നിലകളിൽ ജിദ്ദയിലെ കലാസ്വാദകരുടെ ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ വ്യക്തിയാണ്. അദ്ദേഹത്തിന്റെ വേദിയിലെ വേറിട്ട അഭിനയ മുഹൂർത്തങ്ങൾ പ്രവാസി കലാസ്വാദകർ എന്നും നെഞ്ചിലേറ്റുന്നവയാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അനുസ്മരിച്ചു. പി.ജെ.എസിന് പുറമെ ജിദ്ദയിലെ വിവിധ സാമൂഹിക, സാംസ്കാരിക കൂട്ടായ്മകളുടെയും പൊതുപ്രവർത്തനങ്ങളുടെയും മുന്നണിയിൽ പ്രവർത്തിച്ച അദ്ദേഹം ഇവിടുത്തെ മലയാളി പൊതുസമൂഹത്തിന് ഒഴിച്ചുകൂടാനാവാത്ത വ്യക്തിത്വമായിരുന്നു.
ജോർജ് വർഗീസിന്റെ മടക്കയാത്ര സംഘടനയെ സംബന്ധിച്ച് വലിയൊരു നഷ്ടമാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പി.ജെ.എസ് പ്രസിഡൻറ് മാത്യു തോമസ്, രക്ഷാധികാരി അയൂബ്ഖാൻ പന്തളം, ജനറൽ സെക്രട്ടറി മനു പ്രസാദ്, ട്രഷറർ ദിലീഫ് ഇസ്മാഈൽ, വൈസ് പ്രസിഡന്റുമാരായ അനിൽ കുമാർ, സിയാദ് അബ്ദുള്ള, ജോയിൻറ് സെക്രട്ടറി വിലാസ് അടൂർ, എക്സിക്യൂട്ടീവ് അംഗങ്ങളായ വർഗീസ് ഡാനിയൽ, അലി തേക്ക്തോട്, സജി ജോർജ്, മുനീർ, എബി ചെറിയാൻ, അബീഷ് ജോസഫ്, എൻ. ഐ. ജോസഫ്, ജയൻ നായർ, സന്തോഷ് ജീ നായർ, ജോസഫ് വർഗ്ഗിസ്, ഷറഫ് പത്തനംതിട്ട, നവാസ് ചിറ്റാർ, വിനോദ് കുമാർ, എന്നിവർ ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.