റിയാദിൽ ഐ.സി.എഫ് സംഘടിപ്പിച്ച ‘ജനസഭ’യിൽനിന്ന്
റിയാദ്: ‘യങ് ഇന്ത്യ, സ്ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തിൽ റിയാദ് ഐ.സി.എഫ് മലസ് അൽ മാസ് ഹാളിൽ സംഘടിപ്പിച്ച രണ്ടാം ‘ജനസഭ’ ശ്രദ്ധേയമായ ആശയസംവാദ വേദിയായി. സമകാലിക ഇന്ത്യയിലെ പ്രസക്തമായ വിവിധ വിഷയങ്ങളിൽ ഊന്നിയുള്ള ചർച്ചകളും മോഷൻ അവതരണങ്ങളും നടന്നു. ജാബിറലി പത്തനാപുരം ജനസഭയുടെ സ്പീക്കർ ആയി പ്രവർത്തിച്ചു.
പരിപാടിയിൽ ‘യുവജനസംഖ്യം രാജ്യത്തിന് അവസരമോ ഭാരമോ’ എന്ന വിഷയത്തിൽ ഉമറലി കോട്ടക്കലും, ‘വിദ്യാഭ്യാസവും ജനാധിപത്യ ബോധവും’ എന്ന വിഷയത്തിൽ ഇബ്രാഹിം ചെറുവാടിയും അവതരണങ്ങൾ നടത്തി.
‘വിദ്വേഷ രാഷ്ട്രീയവും യുവത്വവും’ എന്ന വിഷയത്തിൽ മുസ്തഫ സെയ്നിയും, രചനാത്മക പങ്കാളിത്തത്തെക്കുറിച്ച് ജാഫർ തങ്ങളും, ‘വൈവിധ്യവും ബഹുസ്വരതയും’ എന്ന വിഷയത്തിൽ അബ്ദുൽ ലത്തീഫ് മിസ്ബാഹിയും സംസാരിച്ചു.
കൂടാതെ വിദ്യാർത്ഥികളിലെ ഉത്തരവാദിത്തത്തെക്കുറിച്ച് ശിഹാബ് കണ്ണൂർ, ‘ഭരണഘടനാ പഠനവും പൗരബോധവും’ എന്ന വിഷയത്തിൽ അബു ഹനീഫ മാസ്റ്റർ, ‘യുവനേതൃത്വവും രാഷ്ട്രീയവും’ എന്ന വിഷയത്തിൽ സാബു സിദ്ധീഖ്, ‘സോഷ്യൽ മീഡിയയും രാഷ്ട്രീയ ബോധവും’ എന്ന പ്രമേയത്തിൽ അബ്ദുൽ ബഷീർ എന്നിവരും മോഷനുകൾ അവതരിപ്പിച്ചു. മുപ്പതോളം പ്രതിനിധികൾ പങ്കെടുത്ത ചർച്ചയിൽ വിവിധ വിഷയങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും ക്രിയാത്മകമായ സംവാദങ്ങൾ നടന്നു. ഷറഫുദ്ധീൻ നിസാമി, അഷ്റഫ് ഓച്ചിറ, മൂസ മുസ്ലിയാർ, നിഹാസ് പാനൂർ, ബഷീർ കുന്നപ്പള്ളി, ശംസുദ്ധീൻ പുളിക്കൽ, മജീദ് താനാളൂർ, ഇബ്രാഹിം കരീം, ഒളമതിൽ കെ.പി.എം സഖാഫി, ഹുസ്സൈൻ അലി, നിസാർ അഞ്ചൽ, മുനീർ കൊടുങ്ങല്ലൂർ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.