കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച നവാഗത സംഗമത്തിൽ പി.കെ നവാസ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തുന്നു
ജിദ്ദ: കാട്ടാന കയറിയ കരിമ്പിൻ തോട്ടത്തെ പോലെ ഇന്ത്യൻ ജനായത്ത ജനാധിപത്യ നിയമ സംവിധാനങ്ങൾ തന്നിഷ്ടം കാണിച്ച് തകിടം മറിച്ച ഭരണകൂട മദയാനകൾക്ക് തടയിടാൻ ആയിരം നാവുള്ള ചോദ്യങ്ങളും ആർജ്ജവമുള്ള സമരമുറയുമായി കർമ്മ രംഗത്ത് വന്ന ജെൻസി തലമുറ ജനാധിപത്യ വിശ്വാസികൾക്ക് വലിയ പ്രതീക്ഷയാണ് നൽകിയതെന്ന് മുൻ വിദ്യാഭ്യാസ മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ പി.കെ അബ്ദുറബ്ബ് പറഞ്ഞു. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച നവാഗത സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബൂബക്കർ അരിമ്പ്ര അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡന്റും താനൂർ മണ്ഡലം എം.എൽ.എയുമായ പി.കെ നവാസ് മുഖ്യപ്രഭാഷണം നടത്തി.
വിദ്യാസമ്പന്നരായ ഏറ്റവും പുതിയ തലമുറ മുസ്ലിംലീഗിനോടാണ് ആഭിമുഖ്യം പുലർത്തുന്നത് എന്നതിന് ഏറ്റവും വലിയ തെളിവാണ് കഴിഞ്ഞ ദിവസം നടന്ന യൂനിവേഴ്സിറ്റി യൂനിയൻ തിരഞ്ഞെടുപ്പുകളിൽ എം.എസ്.എഫ് നേടിയ തകർപ്പൻ വിജയമെന്ന് അദ്ദേഹം പറഞ്ഞു. ‘അന്നം തേടി വന്നവർ ആരോഗ്യം ശ്രദ്ധിക്കണം’ എന്ന വിഷയത്തിൽ ഡോ. അഹമ്മദ് കബീർ ആരോഗ്യ ബോധവൽക്കരണം നടത്തി. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞിമോൻ കാക്കിയ, ഡോ. അഹമ്മദ് ആലുങ്ങൽ, ഇമ്രാൻ എന്നിവർ ആശംസകള്‍ നേർന്നു. അരുവി മോങ്ങം നവാഗത കവിത അവതരിപ്പിച്ചു.
വിപി മുസ്തഫ സ്വാഗതവും നാസർ മച്ചിങ്ങൽ നന്ദിയും പറഞ്ഞു. കെ.എം.സി.സി ഭാരവാഹികളായ എ.കെ ബാവ, ലത്തീഫ് മുസ്ലിയാരങ്ങാടി, ഹസ്സൻ ബത്തേരി, ലത്തീഫ് കളരാന്തിരി, ഇസ്ഹാഖ് പൂണ്ടോളി, ജലാൽ തേഞ്ഞിപ്പലം, ഷൗക്കത്ത് ഞാറക്കോടൻ, സുബൈർ വട്ടോളി, സിറാജ് കണ്ണവം, ലത്തീഫ് വെള്ളമുണ്ട എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.