പ്ര​വാ​സി പെ​ൻ​ഷ​ൻ ഓ​ണ​ത്തി​ന് മു​മ്പ് അ​നു​വ​ദി​ച്ച ന​ട​പ​ടി സ്വാ​ഗ​താ​ർ​ഹം: ഒ.​ഐ.​സി.​സി റി​യാ​ദ്

റി​യാ​ദ്: പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ദീ​ർ​ഘ​കാ​ല ആ​വ​ശ്യ​മാ​യ പ്ര​വാ​സി പെ​ൻ​ഷ​ൻ ഓ​ണ​ത്തി​ന് മു​മ്പാ​യി അ​നു​വ​ദി​ച്ച കേ​ര​ള സ​ർ​ക്കാ​രി​െൻറ ന​ട​പ​ടി​യെ ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സ്വാ​ഗ​തം ചെ​യ്തു. പ്ര​വാ​സി സ​മൂ​ഹ​ത്തി​െൻറ ക്ഷേ​മ​വും സാ​മൂ​ഹി​ക സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന ഈ ​തീ​രു​മാ​നം ഏ​റെ ആ​ശ്വാ​സ​ക​ര​മാ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.​ ആ​ഘോ​ഷ​വേ​ള​യി​ൽ പെ​ൻ​ഷ​ൻ ല​ഭ്യ​മാ​ക്കു​ന്ന​ത് കു​ടും​ബ​ങ്ങ​ൾ​ക്ക് വ​ലി​യ സ​ന്തോ​ഷ​മാ​ണെ​ന്ന് പ്ര​സി​ഡ​ൻ​റ്​ സ​ലീം ക​ള​ക്ക​ര, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, മീ​ഡി​യ ക​ൺ​വീ​ന​ർ അ​ശ്റ​ഫ് മേ​ച്ചേ​രി എ​ന്നി​വ​ർ വ്യ​ക്ത​മാ​ക്കി. നാ​ടി​െൻറ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്ക് സം​ഭാ​വ​ന ന​ൽ​കി​യ പ്ര​വാ​സി​ക​ൾ​ക്ക് വാ​ർ​ധ​ക്യ​കാ​ല​ത്ത് സാ​മ്പ​ത്തി​ക സു​ര​ക്ഷ ന​ൽ​കാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കും. സാ​മ്പ​ത്തി​ക പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​വ​ർ​ക്കും ഇ​ത് വ​ലി​യ താ​ങ്ങാ​കു​മെ​ന്നും അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി​ക​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും ആ​നു​കൂ​ല്യ​ങ്ങ​ൾ കാ​ല​താ​മ​സ​മി​ല്ലാ​തെ അ​ർ​ഹ​രി​ലേ​ക്ക് എ​ത്തി​ക്ക​ണ​മെ​ന്നും സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു. ക്ഷേ​മ​നി​ധി ന​ട​പ​ടി​ക​ൾ ല​ളി​ത​മാ​ക്കാ​നും ആ​നു​കൂ​ല്യ​ങ്ങ​ൾ കൃ​ത്യ​സ​മ​യ​ത്ത് ന​ൽ​കാ​നു​മു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്ത​ണം. പ്ര​വാ​സി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന ന​ട​പ​ടി​ക​ളെ എ​ന്നും പി​ന്തു​ണ​യ്ക്കു​മെ​ന്നും സം​ഘ​ട​ന അ​റി​യി​ച്ചു.

പെ​ൻ​ഷ​ൻ സ​മ​യ​ബ​ന്ധി​ത​മാ​യി അ​നു​വ​ദി​ച്ച കേ​ര​ള സ​ർ​ക്കാ​ർ, മു​ഖ്യ​മ​ന്ത്രി, പ്ര​വാ​സി കാ​ര്യ​വ​കു​പ്പ് മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ, വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ​ക്ക് ഭാ​ര​വാ​ഹി​ക​ൾ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ഭാ​ര​വാ​ഹി​ക​ളാ​യ ര​ഘു​നാ​ഥ് പ​റ​ശ്ശി​നി​ക്ക​ട​വ്, മു​ഹ​മ്മ​ദ​ലി മ​ണ്ണാ​ർ​ക്കാ​ട്, ബാ​ലു കു​ട്ട​ൻ, ഷു​ക്കൂ​ർ ആ​ലു​വ, സ​ക്കീ​ർ ദാ​ന​ത്ത്, അ​ബ്ദു​ൽ ക​രീം കൊ​ടു​വ​ള്ളി, ഷാ​ന​വാ​സ് മു​ന​മ്പ​ത്ത്, സൈ​ഫ് കാ​യം​കു​ളം, ബാ​സ്​​റ്റി​ൻ ജോ​ർ​ജ്ജ്, നാ​ദി​ർ​ഷാ റ​ഹ്മാ​ൻ, ബ​ഷീ​ർ കോ​ട്ട​ക്ക​ൽ എ​ന്നി​വ​രും സ​ർ​ക്കാറി​െൻറ ഈ ​ന​ട​പ​ടി​യെ അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - Approval of Expatriate Pension Before Onam Welcomed: OICC Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.