പാരീസിലെത്തിയ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഫ്രഞ്ച് പ്രസിഡൻറ്​ ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്​ച നടത്തിയപ്പോൾ

സൗദി കിരീടാവകാശിയുടെ ഫ്രഞ്ച്​ സന്ദർശനത്തിന്​ തുടക്കം; ഇത്​ ചരിത്രപരമായ നാഴികക്കല്ലെന്ന്​ ഇമ്മാനുവൽ മാക്രോൺ

പാരീസ്​/റിയാദ്​: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാ​െൻറ ഫ്രാൻസ് സന്ദർശനത്തിന് ഊഷ്മളമായ തുടക്കമായി. സന്ദർശനത്തി​െൻറ ഭാഗമായി പാരീസിലെ എലിസി കൊട്ടാരത്തിലെത്തിയ കിരീടാവകാശിയെ ഫ്രഞ്ച് പ്രസിഡൻറ്​ ഇമ്മാനുവൽ മാക്രോൺ നേരിട്ട് സ്വീകരിക്കുകയും സൗഹൃദ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

ഇന്ന് നടക്കുന്ന നിർണായകമായ ഔദ്യോഗിക സൗദി-ഫ്രഞ്ച് ഉച്ചകോടിക്ക് മുന്നോടിയായാണ് ഈ കൂടിക്കാഴ്ച നടന്നത്. ഉച്ചകോടിയുടെ മുന്നോടിയായി നടന്ന ചർച്ചകളുടെ ചിത്രങ്ങൾ സൗദി കിരീടാവകാശിയുടെ ഓഫീസ് ഡയറക്ടർ ബദർ അൽ അസാകർ ‘എക്സ്’ അക്കൗണ്ടിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

 

സൗദി കിരീടാവകാശിയുടെ ഈ സന്ദർശനം റിയാദും പാരീസും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ചരിത്രപരമായ നിർണായക നാഴികക്കല്ലാണെന്ന് ഫ്രഞ്ച് പ്രസിഡൻറ്​ ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കുകയുണ്ടായി. പശ്ചിമേഷ്യൻ മേഖല നേരിടുന്ന സങ്കീർണമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും സമാധാനവും സ്ഥിരതയും സുരക്ഷയും ഉറപ്പാക്കുന്നതിനും ഇരു രാജ്യങ്ങൾക്കും ഏകീകൃത കാഴ്ചപ്പാടാണുള്ളത്. ഈ ദിശയിലുള്ള രാഷ്​ട്രീയ ഏകോപനവും പരസ്പര കൂടിയാലോചനകളും വരും ദിവസങ്ങളിലും കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് അദ്ദേഹം ത​െൻറ ‘എക്സ്’ അക്കൗണ്ടിലൂടെ കുറിച്ചു.

 

രാഷ്​ട്രീയ മേഖലക്ക് പുറമെ വൻകിട പദ്ധതികൾ, നൂതന സാങ്കേതികവിദ്യ, നിക്ഷേപം തുടങ്ങി നിരവധി സുപ്രധാന രംഗങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തമാണ്. അന്താരാഷ്​ട്ര തലത്തിലുള്ള എക്‌സ്‌പോ പ്രദർശനം ഉൾപ്പെടെയുള്ള പ്രമുഖ പരിപാടികളുടെ സംഘാടനത്തിലും ആതിഥേയത്വത്തിലും സൗദിയും ഫ്രാൻസും പരസ്പര സഹകരണത്തോടെ കൈവരിച്ച നേട്ടങ്ങൾ ഇതിന് തെളിവാണ്.

നിലവിലുള്ള ഈ മികച്ച ഉഭയകക്ഷി സഹകരണത്തിന് അപ്പുറത്തേക്ക് ബന്ധം കൂടുതൽ വിപുലമാക്കാൻ ഈ സന്ദർശനത്തിലൂടെ സാധിക്കുമെന്ന വലിയ പ്രതീക്ഷയും ഫ്രഞ്ച് പ്രസിഡൻറ്​ പങ്കുവെച്ചു.

Tags:    
News Summary - Saudi Crown Prince begins French visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.