ഇ​ന്ത്യ​ൻ കോ​ൺ​സു​ൽ ജ​ന​റ​ൽ ഫ​ഹ​ദ് അ​ഹ്മ​ദ് ഖാ​ൻ സൂ​രി​ക്ക് കോ​ൺ​സു​ലേ​റ്റ് ക​മ്മി​റ്റി ഫോ​ർ ക​മ്മ്യൂ​നി​റ്റി വെ​ൽ​ഫ​യ​ർ ത​ബു​ക്ക് ഘ​ട​കം ന​ൽ​കി​യ സ്വീ​ക​ര​ണം

ഇ​ന്ത്യ​ൻ കോ​ൺ​സു​ൽ ജ​ന​റ​ലി​ന് ത​ബൂ​ക്കി​ൽ സ്വീ​ക​ര​ണം ന​ൽ​കി

ത​ബൂ​ക്ക്: ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നാ​ർ​ത്ഥം ത​ബൂ​ക്കി​ലെ​ത്തി​യ ഇ​ന്ത്യ​ൻ കോ​ൺ​സു​ൽ ജ​ന​റ​ൽ ഫ​ഹ​ദ് അ​ഹ്മ​ദ് ഖാ​ൻ സൂ​രി​യെ പ്രി​ൻ​സ് ഫ​ഹ​ദ് ബി​ൻ സു​ൽ​ത്താ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കോ​ൺ​സു​ലേ​റ്റ് ക​മ്മി​റ്റി ഫോ​ർ ക​മ്മ്യൂ​നി​റ്റി വെ​ൽ​ഫ​യ​ർ അം​ഗ​ങ്ങ​ളാ​യ സി​റാ​ജ് എ​റ​ണാ​കു​ളം, ഉ​ണ്ണി മു​ണ്ടു​പ​റ​മ്പ്, ഇ​സ്​​മാ​ഈ​ൽ പു​ള്ളാ​ട്ട്, ഉ​ബൈ​സ് മു​സ്ത​ഫ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. പ്രാ​ദേ​ശി​ക അ​ധി​കൃ​ത​രു​മാ​യി ന​ട​ന്ന ഔ​ദ്യോ​ഗി​ക ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം ബു​ധ​നാ​ഴ്ച ത​ബൂ​ക്കി​ലെ മ​ദീ​ന റോ​ഡ് വി.​എ​ൽ.​എ​സ് അ​റീ​ന​യി​ൽ ന​ട​ത്തി​യ ഇ​ന്ത്യ​ൻ ക​മ്മ്യൂ​നി​റ്റി പൊ​തു​ച​ട​ങ്ങി​ൽ കോ​ൺ​സ​ൽ ജ​ന​റ​ൽ സം​ബ​ന്ധി​ച്ചു. ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്കും പ്ര​യാ​സ​ങ്ങ​ൾ​ക്കും ചോ​ദ്യോ​ത്ത​ര വേ​ള​യി​ലൂ​ടെ അ​ദ്ദേ​ഹം മ​റു​പ​ടി പ​റ​ഞ്ഞു. വി​വി​ധ സം​ഘ​ട​ന​ക​ൾ വി​വി​ധ ആ​വി​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് അ​ദ്ദേ​ഹ​ത്തി​ന് നി​വേ​ദ​നം കൈ​മാ​റി.

ച​ട​ങ്ങി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. സി​റാ​ജ് എ​റ​ണാ​കു​ളം സ്വാ​ഗ​ത​വും ഇ​സ്​​മാ​ഈ​ൽ പു​ള്ളാ​ട്ട് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Indian Consul General Receives Warm Welcome in Tabuk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.