????????? ?? ??????? ?????????

റീ ചാര്‍ജ് കാര്‍ഡിലെ ബാലന്‍സ് ചോര്‍ത്തുന്ന സംഘം പിടിയില്‍

റിയാദ്: മൊബൈല്‍ റീ ചാര്‍ജ് കാര്‍ഡിലെ ബാലന്‍സ് ചോര്‍ത്തുന്ന ആറംഗ വിദേശി സംഘം പിടിയിലായതായി റിയാദ് പോലീസ് അറിയിച്ചു. 
നഗരമധ്യത്തിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സംഘത്തില്‍ നിന്ന് 2,650 പ്രീപെയ്ഡ് റീ ചാര്‍ജ് കാര്‍ഡുകള്‍, നാല ഡാറ്റ റീഡര്‍ മെഷീനുകള്‍, വിരലടയാളം രേഖപ്പെടുത്താനുള്ള ആറ് ഉപകരണങ്ങള്‍, രണ്ട്  ലാപ്ടോപുകള്‍ എന്നിവയും പിടികൂടി. മുന്‍കൂട്ടി വിവരം ലഭിച്ചതിനത്തെുടര്‍ന്നാണ് പൊലീസ്​ സംഘം താവളത്തിലത്തെിയത്. പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും ഇവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിട്ടുണ്ടെന്നും പോലീസ് വക്താവ് കൂട്ടിച്ചേര്‍ത്തു.
 
Tags:    
News Summary - saudi crime-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.