‘നു​സ്‌​ക്’ ആ​പ്​ ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണം അ​ഞ്ചു​കോ​ടി ക​വി​ഞ്ഞു

മ​ദീ​ന: ഹ​ജ്ജ്-​ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കു​മാ​യി സൗ​ദി ഹ​ജ്ജ് ഉം​റ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ സ​മ​ഗ്ര ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മാ​യ ‘നു​സ്‌​ക്’ ആ​പ്​ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ലോ​ക​മെ​മ്പാ​ടു​മാ​യി അ​ഞ്ചു​കോ​ടി ക​വി​ഞ്ഞു. ആ​പ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണം നി​ല​വി​ൽ അ​ഞ്ചു​കോ​ടി ഒ​രു ല​ക്ഷം പി​ന്നി​ട്ട​താ​യി സൗ​ദി ഹ​ജ്ജ് ഉം​റ മ​ന്ത്രി ഡോ. ​തൗ​ഫീ​ഖ് അ​ൽ റ​ബി​അ പ്ര​ഖ്യാ​പി​ച്ചു. മ​ദീ​ന​യി​ലെ കി​ങ് സ​ൽ​മാ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ന്ന ‘ഉം​റ ആ​ൻ​ഡ്​ സി​യാ​റ ഫോ​റ’​ത്തി​െൻറ മൂ​ന്നാം പ​തി​പ്പി​െൻറ ഉ​ദ്ഘാ​ട​ന സെ​ഷ​നി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഹ​ജ്ജ് സീ​സ​ണി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ മു​ൻ​നി​ർ​ത്തി സം​ഘ​ടി​പ്പി​ച്ച മൂ​ന്ന് ദി​വ​സ​ത്തെ ഈ ​പ​രി​പാ​ടി​യി​ൽ പ്രാ​ദേ​ശി​ക-​അ​ന്ത​ർ​ദേ​ശീ​യ ക​മ്പ​നി​ക​ളു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും വി​പു​ല​മാ​യ പ​ങ്കാ​ളി​ത്ത​മാ​ണ് ഉ​ണ്ടാ​യ​ത്. തീ​ർ​ഥാ​ട​ക​ർ​ക്ക് ഉം​റ പെ​ർ​മി​റ്റു​ക​ൾ ന​ൽ​കു​ന്ന​തി​നും മ​ദീ​ന മ​സ്ജി​ദു​ന്ന​ബ​വി​യി​ലെ ‘റൗ​ദ’ ശ​രീ​ഫ് സ​ന്ദ​ർ​ശ​ന​ത്തി​ന് അ​നു​മ​തി തേ​ടു​ന്ന​തി​നും മ​ന്ത്രാ​ല​യം വി​ക​സി​പ്പി​ച്ച നു​സ്‌​ക് ആ​പ്​ നി​ർ​ബ​ന്ധ​മാ​ണ്. യാ​ത്ര​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​ന് സ​ഹാ​യി​ക്കു​ന്ന 130-ല​ധി​കം ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ളാ​ണ് നു​സ്‌​ക് ആ​പ്പി​ലൂ​ടെ ല​ഭ്യ​മാ​കു​ന്ന​ത്. ഇ​രു ഹ​റ​മു​ക​ളി​ലെ​യും ജ​ന​സാ​ന്ദ്ര​ത പ​രി​ശോ​ധി​ക്കു​ക, ആ​വ​ശ്യ​മാ​യ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ക, സ​ന്ദ​ർ​ശ​ക​രു​ടെ അ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഇ​തി​ലു​ണ്ട്. തീ​ർ​ഥാ​ട​ക​ർ​ക്കും ഹ​ജ്ജ്-​ഉം​റ ഏ​ജ​ൻ​സി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ഒ​രു​പോ​ലെ ഉ​പ​കാ​ര​പ്ര​ദ​മാ​യ ഈ ​പ്ലാ​റ്റ്‌​ഫോം സേ​വ​ന​ങ്ങ​ൾ ല​ളി​ത​മാ​ക്കു​ന്ന​തി​ൽ വ​ലി​യ മു​ന്നേ​റ്റ​മാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

Tags:    
News Summary - The number of users of the 'Nusk' app has crossed 50 million

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.