ഡോ. ​സു​ഹാ​ജ് അ​ബ്​​ദു​ൽ സ​ലീം (പ്ര​സി.), ആ​ബി​ദ് പ​റ​ക്ക​ൽ (ജ​ന. സെ​ക്ര.), യാ​സി​ർ കെ. ​പാ​രി (ട്ര​ഷ.)

പു​തി​യ ക​ർ​മ​പ​ദ്ധ​തി​ക​ളു​മാ​യി സൗ​ദി കേ​ര​ള ഫാ​ർ​മ​സി​സ്റ്റ്​​സ്​ ഫോ​റം

ദ​മ്മാം: സൗ​ദി കേ​ര​ള ഫാ​ർ​മ​സി​സ്​​റ്റ്​​സ്​ ഫോ​റം (എ​സ്‌.​കെ.​പി.​എ​ഫ്), പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഫാ​ർ​മ​സി മേ​ഖ​ല​യ്ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​യ ഒ​ട്ടേ​റെ പു​തി​യ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ആ​രോ​ഗ്യ ബോ​ധ​വ​ൽ​ക്ക​ര​ണം, നാ​ട്ടി​ൽ നി​ന്ന് മ​രു​ന്ന് കൊ​ണ്ടു​വ​രു​ന്ന​വ​ർ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഡോ. ​സു​ഹാ​ജ് അ​ബ്​​ദു​ൽ സ​ലീം (പ്ര​സി.), ആ​ബി​ദ് പ​റ​ക്ക​ൽ (ജ​ന. സെ​ക്ര.), യാ​സി​ർ കെ. ​പാ​രി (ട്ര​ഷ.), ഡോ. ​സ​ബ്ന കോ​ട്ട, ടി.​എം. മു​ഹ​മ്മ​ദ് റാ​ഫി, മു​ഹ​മ്മ​ദ് അ​ലി കൊ​ളാ​ടി (വൈ. ​പ്ര​സി.), റി​ഫാ​ദ് കെ. ​സൈ​ദു, മ​ഹേ​ഷ് പ​ള്ളി​യാ​ൽ​തൊ​ടി, കെ.​കെ. നു​ഫൈ​ൽ (ജോ. ​സെ​ക്ര.) എ​ന്നി​വ​രാ​ണ്​ ഭാ​ര​വാ​ഹി​ക​ൾ. കെ. ​സ​ലാ​ഹു​ദ്ദീ​ൻ, സ​ഫീ​ർ മാ​ഞ്ചേ​രി​യി​ൽ എ​ന്നി​വ​ർ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​ണ്. ക​ൺ​വീ​ന​ർ​മാ​ർ: മു​ഹ​മ്മ​ദ് ശി​ഹാ​ബു​ദ്ദീ​ൻ (ചാ​രി​റ്റി), ഷ​ബീ​ർ അ​ലി തോ​ര​ക്കാ​ട്ടി​ൽ (എ​ജു​ക്കേ​ഷ​ൻ), ഉ​മൈ​ർ അ​വേ​ല​ത്ത് (മീ​ഡി​യ).

പ്ര​വി​ശ്യ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ: വി.​പി. അ​ത്തീ​ഖ് (ജി​ദ്ദ), ഹി​ഷാം മ​ണോ​ലി (ദ​മ്മാം), വി. ​മു​ഹ​മ്മ​ദ് ത​ൻ​വീ​ർ (മ​ക്ക), അ​ഷ്ക​ർ (മ​ദീ​ന), യൂ​നു​സ് മ​ണ്ണി​ശേ​രി (റി​യാ​ദ്), സാ​ജി​ദു​റ​ഹ്മാ​ൻ (ത്വാ​ഇ​ഫ്), ആ​ഷി​ക് പൂ​നൂ​ർ (ത​ബൂ​ക്ക്), കെ. ​മു​ഹ​മ്മ​ദ് സാ​ഫി​ൽ (റാ​ബി​ഖ്), മു​ഹ​മ്മ​ദ് ത്വ​യ്യി​ബ് (ജി​സാ​ൻ), വി. ​മു​ഹ​മ്മ​ദ് നൗ​ഫ​ൽ (ഖ​മീ​സ്), ഷെ​റി​ൽ കെ. ​ചെ​മ്പ്ലോ​ൺ (ബു​റൈ​ദ). ഹ​നീ​ഫ പാ​റ​ക്ക​ല്ലി​ൽ, കെ.​കെ. യ​ഹ്യ, ഡോ. ​അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് എ​ന്നി​വ​രെ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യി നി​ശ്ച​യി​ച്ചു. യോ​ഗ​ത്തി​ൽ ഡോ. ​അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഹ​മ്മ​ദ് ശി​ഹാ​ബു​ദ്ദീ​ൻ ദ്വൈ​വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ബെ​ന​ക്സി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള സി​ൽ​വ​ർ ജൂ​ബി​ലി പ​രി​പാ​ടി​ക​ൾ, ഡ്ര​ഗ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സേ​വ​ന​ങ്ങ​ൾ, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വി​വി​ധ കാ​മ്പ​യി​നു​ക​ൾ എ​ന്നി​വ​യു​ടെ വി​ജ​യം യോ​ഗം വി​ല​യി​രു​ത്തി. ഹ​നീ​ഫ പാ​റ​ക്ക​ല്ലി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. കെ.​കെ. യ​ഹ്യ അ​വ​ത​രി​പ്പി​ച്ച പാ​ന​ൽ യോ​ഗം ഏ​ക​ക​ണ്ഠ​മാ​യി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. മു​ഹ​മ്മ​ദ് ശി​ഹാ​ബു​ദ്ദീ​ൻ സ്വാ​ഗ​ത​വും റി​യാ​സ് മൊ​യ്തീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Saudi Kerala Pharmacists Forum with new initiatives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.