കോഴിയിറച്ചിയുടെ മറവിൽ ഒളിപ്പിച്ച്​ കടത്താൻ ശ്രമിച്ച മയക്കുമരുന്ന്​ പിടികൂടി

റിയാദ്​: കോഴിയിറച്ചി പാക്കറ്റുകളുടെ കൂട്ടത്തിൽ ഒളിപ്പിച്ച്​ കടത്താൻ ശ്രമിച്ച മയക്കുമരുന്ന്​ പിടികൂടി. റിയാദിലെത്തിയ കണ്ടയിനറി​ൽ നിന്നാണ്​ ഫ്രോസൺ ചിക്കൻ പായ്​ക്കറ്റുകൾക്കിടയിൽ​ 67 കിലോ കൊ​െക്കയിൻ പാക്കറ്റുകൾ കണ്ടെത്തിയത്​. റിയാദ്​ കിങ്​ അബ്​ദുല്ല ഇക്കണോമിക്​ സിറ്റിയിലെ കിങ്​ അബ്​ദുല്ല കസ്​റ്റംസ്​ പോർട്ട്​ അധികൃതരാണ്​ രാജ്യത്തെ വിപണിയിൽ മയക്കുമരുന്ന്​ എത്തിക്കാനുള്ള ശ്രമത്തെ തടഞ്ഞത്​. കോൾഡ്​ സ്​റ്റോറേജ്​ കണ്ടയ്​നറിൽ ഇറച്ചിപാക്കറ്റുകൾ കൊണ്ട്​ പൊതിഞ്ഞ്​ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയിൻ. ​

ഇറച്ചി പാക്കറ്റി​​​െൻറ അതേ അളവിലും ആകൃതിയിലുമാണ്​ മയക്കുമരുന്ന്​ പാക്കറ്റുകളും തയാറാക്കിയിരുന്നത്​. അതുകൊണ്ട്​ തന്നെ തിരിച്ചറിയൽ എളുപ്പമായിരുന്നില്ല. എന്നാൽ സംശയം തോന്നിയ കസ്​റ്റംസ്​ അധികൃതർ സൂക്ഷ്​മ പരിശോധനയിൽ മയക്കുമരുന്നാണെന്ന്​ കണ്ടെത്തുകയായിരുന്നു. കുറ്റക്കാർക്കെതിരെ തുടർ നടപടി സ്വീകരിച്ചതായും രാജ്യത്തേക്ക്​ നിരോധിത വസ്​തുക്കൾ കടത്താനുള്ള എല്ലാശ്രമങ്ങളെയും കര, വായു, കടൽ മാർഗങ്ങളിൽ കനത്ത ജാഗ്രതയോടെയാണ്​ കസ്​റ്റംസ്​ വിഭാഗം തടയുന്നതെന്നും കസ്​റ്റംസ്​ ജനറൽ ഡയക്​ടർ മുഹമ്മദ്​ അൽമെഹ്​മദി അറിയിച്ചു.

Tags:    
News Summary - saudi crime-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.