റി​യാ​ദ് മാ​ര​ത്ത​ണി​ൽ മി​ക​ച്ച നേ​ട്ട​മു​ണ്ടാ​ക്കി​യ ക​ബീ​ർ കൊ​ച്ചാ​ലു​മ്മൂ​ടി​നെ കൊ​ല്ലം ജി​ല്ല ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ആ​ദ​രി​ച്ച​പ്പോ​ൾ

ക​ബീ​ർ കൊ​ച്ചാ​ലു​മ്മൂ​ടി​ന് കെ.​സി.​എയുടെ ആ​ദ​രം

റിയാദ്: ലോ​ക​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച റി​യാ​ദ് മാ​ര​ത്ത​ണി​ൽ 42.22 കി.​മീ മി​ക​ച്ച സ​മ​യ​ത്തി​നു​ള്ളി​ൽ ഓ​ടി​ത്തീ​ർ​ത്ത ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി ക​ബീ​ർ കൊ​ച്ചാ​ലു​മ്മൂ​ടി​നെ കൊ​ല്ലം ജി​ല്ല ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ (കെ.​സി.​എ) ആ​ദ​രി​ച്ചു. കെ.​സി.​എ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ മ​ല​സ്​ ചെ​റീ​സ്​ റ​സ്​​റ്റാ​റ​ന്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ര​ക്ഷാ​ധി​കാ​രി ശി​ഹാ​ബ്​ കൊ​ട്ടു​കാ​ട്​ ഉ​പ​ഹാ​രം കൈ​മാ​റി.

നാ​ല് മ​ണി​ക്കൂ​ർ 14 മി​നി​റ്റ് കൊ​ണ്ടാ​ണ് ക​ബീ​ർ മാ​ര​ത്ത​ൺ പൂ​ർ​ത്തി​യാ​ക്കി മ​ല​യാ​ളി​യു​ടെ ക​രു​ത്ത് തെ​ളി​യി​ച്ച​ത്.

സൗ​ദി സെ​ൻ​ട്ര​ൽ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യ ക​ബീ​ർ ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി ഓ​ട്ടം ജീ​വി​ത​ച​ര്യ​യു​ടെ ഭാ​ഗ​മാ​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം 21 കി.​മീ പി​ന്നി​ട്ട​പ്പോ​ൾ ല​ഭി​ച്ച ആ​ത്മ​വി​ശ്വാ​സ​മാ​ണ് ഇ​ത്ത​വ​ണ 42 കി.​മീ​യി​ലേ​ക്ക് ത​ന്നെ ന​യി​ച്ച​തെ​ന്ന് ക​ബീ​ർ പ​റ​ഞ്ഞു. ‘Strava’ ആ​പ് ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2025-ൽ ​മാ​ത്രം ഇ​തു​വ​രെ 1516 കി​ലോ​മീ​റ്റ​ർ അ​ദ്ദേ​ഹം ഓ​ടി പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

ക​ബീ​റി​ന്റെ ഈ ​കാ​യി​ക നേ​ട്ടം പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വ​ലി​യ പ്ര​ചോ​ദ​ന​മാ​ണെ​ന്ന് കെ.​സി.​എ ഭാ​ര​വാ​ഹി​ക​ൾ ച​ട​ങ്ങി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags:    
News Summary - KCA pays tribute to Kabir Kochalumud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.