Posted On
date_range Updated On
date_range ഓഫീസിൽ കുഴഞ്ഞുവീണു; ബംഗളുരു സ്വദേശി ദമ്മാമിൽ നിര്യാതനായി
ദമ്മാം: ജോലിസ്ഥലത്ത് കുഴഞ്ഞുവീണതിനെത്തുടർന്ന് ചികിത്സയിലായിരുന്ന കർണാടക സ്വദേശി ദമ്മാമിൽ മരിച്ചു. ബംഗളുരു സ്വദേശിയായ ബാലാജി പത്മനാഭൻ കൊണ്ടയ്യ (59) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഓഫീസിൽ വെച്ച് പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ട് കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ തന്നെ സഹപ്രവർത്തകർ ദമ്മാമിലെ അൽ മന ജനറൽ ആശുപത്രിയിൽ എത്തിച്ചു.
തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ ദമ്മാം അൽ മന ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.