മുഹമ്മദ് അഹമ്മദ്

സന്ദർശക വിസയിൽ ജുബൈലിലെത്തിയ ഹൈദരാബാദ് സ്വദേശി കുഴഞ്ഞുവീണു മരിച്ചു

ജുബൈൽ: സന്ദർശക വിസയിൽ മകനോടൊപ്പം താമസിക്കാൻ ജുബൈലിലെത്തിയ തെലങ്കാന സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ഹൈദരാബാദ് സ്വദേശി മുഹമ്മദ് അഹമ്മദ് (78) ആണ് ശനിയാഴ്ച ഉച്ചയോടെ നിര്യാതനായത്. ഉച്ചയ്ക്ക് വീട്ടിൽ വെച്ച് നമസ്കരിക്കുന്നതിനിടെ അദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ റെഡ് ക്രസൻറ്​ പ്രവർത്തകർ സ്ഥലത്തെത്തി പ്രാഥമിക ശുശ്രൂഷകൾ നൽകുകയും ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

എങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുമ്പ്​ തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ദീർഘകാലമായി പ്രമേഹവും രക്തസമ്മർദവും ഇദ്ദേഹത്തെ അലട്ടിയിരുന്നു. ഭാര്യ: അത്തിയ സുൽത്താന, മക്കൾ: മുഹമ്മദ് ഗൗസ് അഹമ്മദ്, ശുഐബ് മുഹമ്മദ് അഹ്മദ്, കൈസർ മുഹമ്മദ് അഹ്മദ്, താഹ മുഹമ്മദ് അഹ്മദ്.

നിലവിൽ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കുമെന്ന് പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

Tags:    
News Summary - heart attack Hyderabad native dies in Jubail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.