യ​ഹി​യ

റി​യാ​ദി​ൽ മ​ല​യാ​ളി പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു

റി​യാ​ദ്: റി​യാ​ദി​ലെ ശു​മൈ​സി​യി​ൽ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി ദ​മ്പ​തി​ക​ളു​ടെ പി​ഞ്ചു​മ​ക​ൻ മ​രി​ച്ചു. ആ​ലു​വ സ്വ​ദേ​ശി ക​ബീ​ർ - സി​ൽ​സി​ല​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ യ​ഹി​യ (ഒ​ന്ന​ര വ​യ​സ്സ്) ആ​ണ് മ​രി​ച്ച​ത്. ശു​മൈ​സി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് കു​ഞ്ഞ് മ​രി​ച്ച​ത്.

റി​യാ​ദി​ൽ ഖ​ബ​റ​ട​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ദീ​ർ​ഘ​കാ​ല​മാ​യി റി​യാ​ദി​ലു​ള്ള ദ​മ്പ​തി​ക​ൾ​ക്ക് ബി​ലാ​ല്‍, ഇ​ക്ബാ​ല്‍, ഹി​ബ ക​ബീ​ര്‍ എ​ന്നീ മ​ക്ക​ൾ കൂ​ടി​യു​ണ്ട്. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ റി​യാ​ദ് വെ​ൽ​ഫെ​യ​ർ വി​ങ് ചെ​യ​ർ​മാ​ൻ റ​ഫീ​ഖ് മ​ഞ്ചേ​രി, മ​ല​പ്പു​റം ജി​ല്ല വെ​ൽ​ഫെ​യ​ർ വി​ങ് ചെ​യ​ർ​മാ​ൻ റ​ഫീ​ഖ് ചെ​റു​മു​ക്ക്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ റി​യാ​സ് തി​രൂ​ർ​ക്കാ​ട്, ഷ​റ​ഫു തേ​ഞ്ഞി​പ്പ​ലം, ഫ​ർ​ഹാ​ൻ കാ​ര​ക്കു​ന്ന്, ജു​നൈ​ദ് താ​നൂ​ർ, സെ​ബി (ശു​മൈ​സി ആ​ശു​പ​ത്രി) എ​ന്നി​വ​രോ​ടൊ​പ്പം റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തു​ണ്ട്.

Tags:    
News Summary - Malayali baby dies in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.