റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറയുന്നു. വ്യാഴാഴ്ച പുതുതായി രോഗം കണ്ടെത്തിയത് 1644 പേർക്ക്മാത്രമാണ്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്. രോഗമുക്തരുടെ എണ്ണം ഉയരുന്നുമുണ്ട്. വ്യാഴാഴ്ച ഇത് റെക്കോർഡിലെത്തി. 24 മണിക്കൂറിനിടെ 3531 ആളുകളാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.
ഇതുവരെ രോഗം ബാധിച്ച 80,185 പേരിൽ 54,553 പേർ സുഖം പ്രാപിച്ചു. 25,191 ആളുകൾ മാത്രമേ ആശുപത്രികളിൽ ചികിത്സയിലുള്ളൂ. എന്നാൽ, 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് 16 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 441 ആയി. മക്ക (5), ജിദ്ദ (4), മദീന (2), റിയാദ് (2), ദമ്മാം (1), ഖോബാർ (1), ഹാഇൽ (1) എന്നിങ്ങനെയാണ് മരണം.
രാജ്യത്താകെ ഇതുവരെ 7,70,696 കോവിഡ് പരിശോധനകൾ നടന്നു. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ് സർവേ 39ാം ദിവസത്തിലെത്തി. വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമിെൻറ പരിശോധനക്ക് പുറമെ മൂന്നാം ഘട്ടമായി ജൂൺ ഒന്ന് മുതൽ മൊബൈൽ ലാബുകളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും പരിശോധനകൾ നടത്തും. മക്കയിൽ വ്യാഴാഴ്ച അഞ്ചും ജിദ്ദയിൽ നാലും പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ മക്കയിൽ 199 ഉം ജിദ്ദയിൽ 126ഉം ആയി.
പുതിയ രോഗികൾ:
റിയാദ് -611, ജിദ്ദ -360, മക്ക -148, ദമ്മാം -101, ഹുഫൂഫ് -91, മദീന -50, ഖോബാർ -46, ദഹ്റാൻ -25, ത്വാഇഫ് -22, ഹാഇൽ -20, അൽമബ്റസ്- 17, ജുബൈൽ -17, തബൂക്ക് -16, ഖുലൈസ് -15, ഖത്വീഫ് -13, അബ്ഖൈഖ് -13, റാസതനൂറ -8, അൽഷറഫ് -8, അൽജഫർ -5, നജ്റാൻ -5, ബുറൈദ -4, ഖമീസ് മുശൈത് -4, അൽഖർജ് -4, ബേഷ് -3, അൽഅയ്സ് -2, യാംബു -2, അൽഖുറയാത് -2, അൽമദ്ദ -2, അൽനമാസ് -2, അൽഖ-ഫ്ജി -2, സഫ്വ -2, ജീസാൻ -2, അറാർ -2, ഖൈബർ -1, അൽറസ് -1, അയൂൻ ജുവ -1, ഉനൈസ -1, മുസൈലിഫ് -1, ഖുൻഫുദ -1, അൽഹദ -1, റാനിയ -1, അബഹ -1, അൽമജാരിദ -1, അഹദ് റുഫൈദ -1, നാരിയ -1, ഹഫർ അൽബാത്വിൻ -1, അൽഗസല -1, തുവാൽ -1, ഫൈഫ -1, സബ്യ -1, ശറൂറ -1, അൽദിലം -1, മജ്മഅ -1
മരണസംഖ്യ:
മക്ക -199, ജിദ്ദ -126, മദീന -47, റിയാദ് -26, ദമ്മാം -12, ഹുഫൂഫ് -4, അൽഖോബാർ -4, ജുബൈൽ -3, ബുറൈദ -3, ത്വാഇഫ് -3, ബീഷ -2, ജീസാൻ -1, ഖത്വീഫ് -1, ഖമീസ് മുശൈത്ത് -1, അൽബദാഇ -1, തബൂക്ക് -1, വാദി ദവാസിർ -1, യാംബു -1, റഫ്ഹ -1, അൽഖർജ് -1, നാരിയ -1, ഹാഇൽ -1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.