‘തവക്കൽനാ’ ആപ്പിൽ ലൊക്കേഷൻ മാറ്റൽ മാസത്തിൽ ഒരുതവണ മാത്രം

ജിദ്ദ: കർഫ്യു സമയത്ത്​ അടിയന്തിരാവശ്യങ്ങൾക്ക്​ യാത്രാനുമതി നൽകുന്നതിനും മറ്റുമുള്ള​ ‘തവക്കൽനാ’ ആപ്ലിക്കേഷനിൽ ഗുണഭോക്​താക്കൾക്ക്​ മാസത്തിലൊരിക്ക​ൽ മാത്രമേ താമസ സ്​ഥലം (ലൊക്കേഷൻ) മാറ്റാനാകൂവെന്ന്​ അധികൃതർ അറിയിച്ചു. വിവിധ വകുപ്പുകളുടെ അനുമതിയോടെ​ സൗദി ഡാറ്റാ ആൻഡ്​​ ആർട്ടിഫിഷ്യൽ  ഇൻറലിജൻസ്​ അതോറിറ്റിയാണ്​ ആപ്​ പുറത്തിറക്കിയത്​.

ലൊക്കേഷൻ മാറ്റം നടത്തുന്ന സമയത്ത്​ ആൾ ശരിയായ താമസ സ്​ഥലത്ത്​ ഉണ്ടായിരിക്കേണ്ടതുണ്ട്​. ഒന്നിൽ  കൂടുതൽ ഭാര്യമാരുണ്ടെങ്കിൽ ഏതെങ്കിലുമൊരു താമസസ്​ഥലമേ തെരഞ്ഞെടുക്കാൻ പാടുള്ളൂ. അടിയന്തിരഘട്ടങ്ങളിൽ വ്യക്തികൾക്ക്​​​ ആപ്പിലൂടെ ഫുഡ്​ പെർമിറ്റിന്​  അപേക്ഷിച്ച്​ അതുപയോഗിക്കാനാവും. ഫുഡ്​ പെർമിറ്റിന്​ അപേക്ഷിക്കുന്ന സമയത്ത്​ അപേക്ഷകൻ ആപ്പിൽ രേഖപ്പെടുത്തിയ താമസ സ്​ഥലത്ത്​ ഉണ്ടായിരിക്കൽ നിർബന്ധമാണ്​​.

Tags:    
News Summary - saudi covid update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.