സൗദിയിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ നാടുകടത്തും

ജിദ്ദ: കോവിഡ്​ വ്യാപനം തടയാൻ പ്രഖ്യാപിച്ച ആരോഗ്യ മുൻകരുതൽ നടപടികൾ മനപൂർവം ലംഘിക്കുന്ന വിദേശികൾക്ക്​ നാട്​ കടത്തുന്നതടക്കമുള്ള ശിക്ഷയുണ്ടാകുമെന്ന്​​  സൗദി ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. മൂക്കും വായയും മറയാ​തെ മാസ്​ക്​ ധരിക്കുക, പൊതുവിടങ്ങളിൽ സമൂഹ അകലം പാലിക്കാതിരിക്കുക, പൊതു  സ്വകാര്യ മേഖലകളിൽ പ്രവേശിക്കു​േമ്പാൾ ശരീരോഷ്​മാവ്​ പരിശോധനക്ക്​ വിസമ്മതിക്കുക, ശരീരോഷ്​മാവ്​ 38 ഡിഗ്രി സെൽഷ്യസിന്​ മുകളിൽ ഉയരു​േമ്പാൾ വേണ്ട  നടപടികൾ സ്വീകരിക്കാതിരിക്കുക എന്നീ നടപടികൾ നിയമലംഘനമായി കണക്കാക്കും.

അത്തരം ​‘​പ്രോ​േട്ടാകോളുകളു’ടെ ലംഘനത്തിന്​ ആദ്യതവണ 1,000 റിയാൽ  പിഴയുണ്ടാകും. ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. രാജ്യ​ത്ത്​ താമസിക്കുന്ന വിദേശിയാണെങ്കിൽ പിഴ ചുമത്തിയ ശേഷം നാടുകടത്തുകയും സൗദിയിലേക്ക്  പുനപ്രവേശിക്കുന്നത്​ വിലക്കുകയും ചെയ്യും. ഇത്തരം നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ മക്ക ഒഴികെയുള്ള മേഖലകളിൽ ടോൾ ഫ്രീ നമ്പരായ 999ൽ അറിയിക്കണം. മക്ക  മേഖലയിൽ 911 എന്ന നമ്പറിലാണ്​ അറിയിക്കേണ്ടതെന്നും ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.

Tags:    
News Summary - saudi covid defence violation strict action -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.