ഹാഷിഷ്​ വ്യാപാരിയായ സൗദി പൗരനെ സാഹസികമായി പിടികൂടിയപ്പോൾ

ഹഷീഷ്​ വ്യാപാരിയായ സൗദി പൗരനെ സാഹസികമായി കീഴടക്കി

ജിദ്ദ: ഹഷീഷ്​ വ്യാപാരിയായ സൗദി പൗരനെ പൊലീസ്​ ലൈവായി പിന്തുടർന്ന്​ പിടികൂടി. ജിദ്ദയിൽ ശനിയാഴ്​ച വൈകീട്ടായിരുന്നു സംഭവം. ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ വിജയകരമായി നടത്തിയ സുരക്ഷാ റെയ്ഡിൽ, 54 കിലോഗ്രാം ഹഷീഷ്, മയക്കുമരുന്ന് ആംഫെറ്റാമൈൻ ഗുളികകൾ എന്നിവയുമായി വിതരണം ചെയ്യാൻ പോകുന്നതിനിടെയാണ്​ സ്വദേശി പൗരനെ പിടികൂടിയത്​. പൊലീസ്​ വാഹനം ചേസ്​ ചെയ്​ത്​ അതിസാഹസികമായാണ്​ പ്രതിയെ കീഴടക്കി വിലങ്ങ്​ വെച്ചത്​. അറസ്​റ്റ്​ രേഖപ്പെടുത്തിയതായും അന്വേഷണം പൂർത്തിയാക്കുന്നതിനായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുമെന്നും ആൻറി നാർക്കോട്ടിക് വകുപ്പ് വിശദീകരിച്ചു.

മയക്കുമരുന്ന് കള്ളക്കടത്ത് അല്ലെങ്കിൽ മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട ലഭ്യമായ എല്ലാ വിവരങ്ങളും മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും രാജ്യത്തി​െൻറ മറ്റ് ഭാഗങ്ങളിൽ 999 എന്ന നമ്പറിലും ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളി​െൻറ 995 എന്ന നമ്പറിലും അറിയിക്കാൻ സുരക്ഷാ അധികാരികൾ രാജ്യവാസികളോട്​ ആവശ്യപ്പെട്ടു. എല്ലാ റിപ്പോർട്ടുകളും പൂർണ രഹസ്യസ്വഭാവത്തോടെ കൈകാര്യം ചെയ്യും.


Tags:    
News Summary - Saudi citizen, a hashish dealer, was bravely subdued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.