ദീ​ന​യി​ലെ മ​സ്ജി​ദു​ദ്ദി​ർ​അ്.

മ​ദീ​ന​യി​ലെ മ​സ്ജി​ദു​ദ്ദി​ർ​അ്; ഉ​ഹ്ദ് യു​ദ്ധ​ത്തി​​ന്റെ സ്മ​ര​ണ​ക​ൾ ഉ​ണ​ർ​ത്തു​ന്ന ച​രി​ത്ര​സ്മാ​ര​കം

മ​ദീ​ന: ഇ​സ്‌​ലാ​മി​ക ച​രി​ത്ര​ത്തി​ലെ സു​പ്ര​ധാ​ന ഏ​ടാ​യ ഉ​ഹ്ദ് യു​ദ്ധ​ത്തി​​ന്റെ ഓ​ർ​മ​ക​ൾ പേ​റി മ​ദീ​ന​യി​ലെ മ​സ്ജി​ദു​ദ്ദി​ർ​അ്. പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് ന​ബി ഉ​ഹ്ദ് യു​ദ്ധ​ത്തി​നാ​യി പു​റ​പ്പെ​ട്ട​പ്പോ​ൾ പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ക്കു​ക​യും വി​ശ്ര​മി​ക്കു​ക​യും ചെ​യ്ത സ്ഥാ​ന​ത്താ​ണ് ഈ ​പ​ള്ളി സ്ഥി​തി ചെ​യ്യു​ന്ന​ത്.

ഹി​ജ്റ മൂ​ന്നാം വ​ർ​ഷം ന​ട​ന്ന ഉ​ഹ്ദ് യു​ദ്ധ​ത്തി​ന് മു​ന്നോ​ടി​യാ​യി സൈ​ന്യം ത​മ്പ​ടി​ച്ച​തും യു​ദ്ധ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തും ഈ ​പ്ര​ദേ​ശ​ത്താ​യി​രു​ന്നു. മ​ദീ​ന​യു​ടെ വ​ട​ക്ക് ഭാ​ഗ​ത്ത് ഉ​ഹ്ദ് മ​ല​യ്ക്ക് സ​മീ​പ​മാ​ണ് ഈ ​ച​രി​ത്ര പ​ള്ളി സ്ഥി​തി ചെ​യ്യു​ന്ന​ത്. പ്ര​വാ​ച​ക ച​രി​ത്ര​വു​മാ​യി അ​ഭേ​ദ്യ ബ​ന്ധ​മു​ള്ള​തി​നാ​ൽ നൂ​റ്റാ​ണ്ടു​ക​ളാ​യി മു​സ്‍ലിം ലോ​ക​ത്ത് ഈ ​പ​ള്ളി​ക്ക് വ​ലി​യ മ​ത​പ​ര​വും ച​രി​ത്ര​പ​ര​വു​മാ​യ പ്രാ​ധാ​ന്യ​മു​ണ്ട്.

പേ​രി​ന് പി​ന്നി​ലെ ച​രി ​ത്രം

 

ച​രി​ത്ര​രേ​ഖ​ക​ൾ പ്ര​കാ​രം, ശ​ത്രു​ക്ക​ളെ നേ​രി​ടു​ന്ന​തി​നാ​യി പ്ര​വാ​ച​ക​ൻ ത​​ന്റെ ക​വ​ചം (ദി​ർ​അ്) ധ​രി​ച്ച ഇ​ട​മാ​യ​തി​നാ​ലാ​ണ് ഈ ​പ​ള്ളി​ക്ക് 'മ​സ്ജി​ദു​ദ്ദി​ർ​അ്' എ​ന്ന പേ​ര് ല​ഭി​ച്ച​ത്. പ്ര​വാ​ച​ക സൈ​ന്യം ത​മ്പ​ടി​ച്ച സ്ഥ​ല​ത്തി​ന് അ​ടു​ത്താ​യ​തി​നാ​ൽ 'മ​സ്ജി​ദു​ശ്ശൈ​ഖൈ​ൻ' എ​ന്നും ഇ​തി​ന് പേ​രു​ണ്ട്. എ​ങ്കി​ലും മ​സ്ജി​ദു​ദ്ദി​ർ​അ് എ​ന്ന പേ​രി​ലാ​ണ് ഇ​വി​ടം വ്യാ​പ​ക​മാ​യി അ​റി​യ​പ്പെ​ടു​ന്ന​ത്.

സം​ര​ക്ഷ​ണ​വും ന​വീ​ക​ര​ണ​വും

കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ പ​ള്ളി​യി​ൽ വി​പു​ല​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ന്നി​ട്ടു​ണ്ട്. മ​ദീ​ന​യി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ പ​ള്ളി​ക​ളെ സം​ര​ക്ഷി​ക്കാ​നു​ള്ള സൗ​ദി സ​ർ​ക്കാ​രി​​ന്റെ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ഈ ​പ​ള്ളി​യു​ടെ പു​രാ​ത​ന​മാ​യ വാ​സ്തു​വി​ദ്യ നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​ത​ന്നെ​യാ​ണ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഇ​ന്ന് മ​ദീ​ന​യി​ലെ​ത്തു​ന്ന വി​ശ്വാ​സി​ക​ളു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും പ്ര​ധാ​ന സ​ന്ദ​ർ​ശ​ന കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ് മ​സ്ജി​ദു​ദ്ദി​ർ​അ്. പ്ര​വാ​ച​ക ച​രി​ത്ര​ത്തി​ലെ നി​ർ​ണാ​യ​ക നി​മി​ഷ​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ച്ച ഈ ​മ​ണ്ണി​ലെ അ​ട​യാ​ള​ങ്ങ​ൾ വ​രും​ത​ല​മു​റ​ക്കാ​യി സം​ര​ക്ഷി​ക്കു​ന്ന​തി​ൽ അ​ധി​കൃ​ത​ർ പ്ര​ത്യേ​ക ശ്ര​ദ്ധ​യാ​ണ് ന​ൽ​കി വ​രു​ന്ന​ത്.

Tags:    
News Summary - Masjid al-Dhirah in Medina; a historical monument that commemorates the Battle of Uhud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.