വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ റി​യാ​ദ് കൗ​ൺ​സി​ൽ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

മൂന്നരപ്പതിറ്റാണ്ടി​െൻറ പ്രവാസത്തിന് വിരാമം; നാസർ വണ്ടൂർ മടങ്ങുന്നു


നാ​സ​ർ വ​ണ്ടൂ​ർ

റി​യാ​ദ്: റി​യാ​ദി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന നാ​സ​ർ വ​ണ്ടൂ​ർ, 35 വ​ർ​ഷം നീ​ണ്ട പ്ര​വാ​സ ജീ​വി​ത​ത്തി​ന് വി​രാ​മം കു​റി​ച്ച് ജ​ന്മ​നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു. അ​ലൂ​ബ് യു​നൈ​റ്റ​ഡ് ട്രേ​ഡി​ങ് ക​മ്പ​നി​യു​ടെ ജ​ന​റ​ൽ മാ​നേ​ജ​ർ ത​സ്തി​ക​യി​ൽ​നി​ന്ന്​ വി​ര​മി​ച്ചാ​ണ്​ അ​ദ്ദേ​ഹം പ്ര​വാ​സം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.1991ൽ ​നി​ർ​മാ​ണ ക​മ്പ​നി​യി​ൽ ഡ്രൈ​വ​റാ​യി പ്ര​വാ​സം ആ​രം​ഭി​ച്ച നാ​സ​ർ വ​ണ്ടൂ​ർ, ക​ഠി​നാ​ധ്വാ​ന​വും അ​ച​ഞ്ച​ല​മാ​യ ഇ​ച്ഛാ​ശ​ക്തി​യും കൊ​ണ്ട് വി​ജ​യ​ത്തി​​ന്റെ പ​ട​വു​ക​ൾ ഓ​രോ​ന്നാ​യി ച​വി​ട്ടി​ക്ക​യ​റി. വി​വി​ധ സം​രം​ഭ​ങ്ങ​ളി​ലൂ​ടെ വ​ള​ർ​ന്ന അ​ദ്ദേ​ഹം ഒ​ടു​വി​ൽ അ​ലൂ​ബ് ട്രേ​ഡി​ങ് ക​മ്പ​നി​യു​ടെ ജ​ന​റ​ൽ മാ​നേ​ജ​രാ​യി മാ​റി. ബി​സി​ന​സ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മി​ഡി​ൽ ഈ​സ്​​റ്റി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന് വി​പു​ല​മാ​യ സു​ഹൃ​ദ്ബ​ന്ധ​ങ്ങ​ളാ​ണു​ള്ള​ത്.

റി​യാ​ദി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് എ​ന്നും താ​ങ്ങും ത​ണ​ലു​മാ​യി​രു​ന്ന ഇ​ദ്ദേ​ഹം മ​ല​പ്പു​റം ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്രാ​ദേ​ശി​ക സം​ഘ​ട​ന​ക​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു. ഉ​ണ​ർ​വ് കു​ടും​ബ കൂ​ട്ടാ​യ്മ, റി​യാ​ദ് മ്യൂ​സി​ക് ക്ല​ബ് തു​ട​ങ്ങി​യ ക​ലാ-​സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​സ്ഥാ​ന​ത്തി​രു​ന്ന് പ്ര​വാ​സ​ലോ​ക​ത്തെ ക​ലാ​സ്വാ​ദ​ക​ർ​ക്ക് എ​ന്നും പ​രി​ചി​ത​നു​മാ​ണ്. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ന്നി​ൽ നി​ന്ന് നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​വാ​നും മൂ​ന്ന​ര പ​തി​റ്റാ​ണ്ട് പ്ര​വാ​സ ജീ​വി​ത​ത്തി​നി​ട​യി​ൽ ഇ​ദ്ദേ​ഹ​ത്തി​നാ​യി​ട്ടു​ണ്ട്.

​വ​ണ്ടൂ​ർ കാ​ര​യി​ൽ ഇ​യ്യ​നാം​കു​ന്ന​ൻ അ​വ​റാ​ന്റെ​യും പു​ന്ന​പ്പാ​ല കു​രി​ക്ക​ൾ ഫാ​ത്തി​മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: സ​ലീ​ന നാ​സ​ർ. മു​ഹ​മ്മ​ദ് നി​ജാ​ദ്, മു​ഹ​മ്മ​ദ് നാ​ജി​ഹ്, നൈ​സി​യ ഫാ​ത്തി​മ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ അ​ദ്ദേ​ഹം നാ​ട്ടി​ലേ​ക്ക് തി​രി​ക്കും.

Tags:    
News Summary - Nassar Vandoor returns after three and a half years of exile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.