സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ബുറൈദ ഘടകം പുതിയ ഭാരവാഹികൾ
ബുറൈദ: സാമുദായിക സംഘടനകൾ സമുദായത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക പുരോഗതിക്കായി പ്രവർത്തിക്കുമ്പോഴും കേരളത്തിന്റെ മത-രാഷ്ട്രീയ-സാമൂഹിക സൗഹാർദം കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാകണമെന്ന് സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ബുറൈദ ഘടകം വാർഷിക ജനറൽ ബോഡി ആവശ്യപ്പെട്ടു. ഇസ്തിറാഹ മുനീറയിൽ നടന്ന യോഗം ബുറൈദ ജാലിയാത്ത് മലയാള വിഭാഗം പ്രബോധകൻ അബ്ദുറഹീം ഫാറൂഖി ഉദ്ഘാടനം ചെയ്തു.
ഹസ്ക്കർ ഓതായി അധ്യക്ഷത വഹിച്ചു. റിയാസ് വയനാട് വാർഷിക പ്രവർത്തന റിപ്പോർട്ടും ആശിഖ് കാലിക്കറ്റ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ സുൽഫീക്കർ, താജുദ്ധീൻ, തൻവീർ, സക്കീർ പത്തറ, അബ്ദുൽ കലാം, പി.പി.എം. അഷ്റഫ് കോഴിക്കോട് എന്നിവർ സംസാരിച്ചു. ഷിബു കൊല്ലം സ്വാഗതവും ഷഫീർ വെള്ളറക്കാട് നന്ദിയും പറഞ്ഞു. യോഗത്തിൽ സെൻററിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുറഹീം ഫാറൂഖി (അഡൈ. ചെയ.), അഹമ്മദ് ഷെജ്മീർ നദ്വി, അബ്ദുൽ ലത്തീഫ് കൊട്ടിയം (അഡ്വൈ. അംഗ.), ഹസ്ക്കർ ഓതായി (പ്രസി.), റിയാസ് അസ്ഹരി വയനാട് (ജന. സെക്ര.), ആശിഖ് കാലിക്കറ്റ് (ട്രഷ.) എന്നിവരാണ് പ്രധാന ഭാരവാഹികൾ. സുൽഫിഖർ ഒറ്റപ്പാലം, തൻവീർ കണ്ണൂർ, അബ്ദുൽ കലാം ആസാദ് മലപ്പുറം (വൈ. പ്രസി.), താജുദ്ധീൻ കണ്ണൂർ, ഷഫീർ തൃശ്ശൂർ, ഷിബു കൊല്ലം (സെക്ര.) എന്നിവരാണ് മറ്റ് ഭാരവാഹികൾ. 16 അംഗ പ്രവർത്തക സമിതിയെയും യോഗം നിശ്ചയിച്ചു. ഇലക്ഷൻ റിട്ടേണിങ് ഓഫീസർ ഷെജ്മീർ കണ്ണൂർ, അഹമ്മദ് ഷജമീർ, റിഹാൽ റഹ്മാൻ എന്നിവർ തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.