റിയാദ് ഈസ്റ്റ് വെനീസ് അസോസിയേഷൻ ഇഫ്താർ സംഗമം
റിയാദ്: ആലപ്പുഴ കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷൻ (ഇവാ) ഇഫ്താർ വിരുന്ന് ഒരുക്കി. മലസ് ചെറീസ് റെസ്റ്റോറൻറ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ഇവാ രക്ഷാധികാരി നിസാർ അഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രമുഖ ബിസിനസ് സംരംഭകനും സാമൂഹിക പ്രവർത്തകനുമായ ഇസുദ്ദീൻ മുഖ്യാതിഥിയായി പങ്കെടുത്ത് റമദാൻ സന്ദേശം നൽകി. രക്ഷാധികാരികളായ സുരേഷ് ആലപ്പുഴ, ഹാഷിം ചീയാം വെളി എന്നിവർ സംസാരിച്ചു. ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, ഫോർക പ്രതിനിധി സെയ്ഫ് കൂട്ടുങ്കൽ എന്നിവർ അതിഥികളായി സംബന്ധിച്ചു. ഇവാ അംഗങ്ങൾ തങ്ങളുടെ കുടുംബാംഗങ്ങളോടൊപ്പം ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.
സിജു പീറ്റർ, ഷാജി പുന്നപ്ര, ബിജു പാതിരപ്പള്ളി, ആസിഫ് ഇക്ബാൽ, സജാദ് സലീം, ഫാരിസ് സെയ്ഫ്, ബദർ കാസിം, താഹിർ കാക്കാഴം, അബ്ദുൽ അസീസ്, സുദർശന കുമാർ എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി രാജേഷ് ഗോപിനാഥൻ സ്വാഗതവും ട്രഷറർ നിസാർ മുസ്തഫ നന്ദിയും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.