നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന കെ.​കെ. വി​നു​വി​ന് കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി പ​വ​ർ ഹൗ​സ് യൂ​നി​റ്റ് യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി​യ​പ്പോ​ൾ

കെ.​കെ. വി​നു​വി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​നാ​ഇ​യ്യ ഏ​രി​യ​യി​ലെ പ​വ​ർ ഹൗ​സ് യൂ​നി​റ്റം​ഗം കെ.​കെ. വി​നു​വി​ന് യൂ​നി​റ്റ് ത​ല​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി പ്ര​വാ​സി​യാ​യി​രു​ന്ന വി​നു, അ​ൽ അ​റൂ​സ് ഇ​ല​ക്ട്രി​ക്ക​ൽ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ആ​ല​പ്പു​ഴ നെ​ടു​മു​ടി സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞ കു​റ​ച്ചു​കാ​ല​മാ​യി ഇ​ഖാ​മ സം​ബ​ന്ധ​മാ​യ പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ട്ടി​രു​ന്നു.

ബ​ത്​​ഹ​യി​ൽ സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ പി.​ഇ. നി​സാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗം സു​രേ​ഷ് ക​ണ്ണ​പു​രം, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും ന്യൂ ​സ​നാ​ഇ​യ്യ ഏ​രി​യ സെ​ക്ര​ട്ട​റി​യു​മാ​യ തോ​മ​സ് ജോ​യ്, ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​ൺ​വീ​ന​ർ ബൈ​ജു ബാ​ല​ച​ന്ദ്ര​ൻ, പ്ര​സി​ഡ​ൻ​റ്​ നി​സാ​ർ മ​ണ്ണ​ഞ്ചേ​രി, ട്ര​ഷ​റ​ർ താ​ജു​ദ്ദീ​ൻ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ക​രു​ണാ​ക​ര​ൻ മ​ണ്ണ​ടി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ച​ട​ങ്ങി​ൽ യൂ​നി​റ്റി​​ന്റെ സ്നേ​ഹോ​പ​ഹാ​രം സെ​ക്ര​ട്ട​റി സു​വി പൈ​സ് കെ.​കെ. വി​നു​വി​ന് കൈ​മാ​റി. സെ​ക്ര​ട്ട​റി സു​വി പൈ​സ് സ്വാ​ഗ​ത​വും വി​നു ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - K.K. Vinu was given a tour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.