ഗഫൂര്‍ കൊയിലാണ്ടി, ഫൈസല്‍ ചാലാട്​, അമലേന്ദ്​

സൗദി ബ്ലഡ്‌ ഡോണേഴ്​സ് കേരള ഭാരവാഹികൾ

റിയാദ്: നാലു​ വര്‍ഷമായി റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളിൽ പ്രവര്‍ത്തിക്കുന്ന സൗദി ബ്ലഡ്‌ ഡോണേഴ്​സ് കേരള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.സൗദി ചീഫ് കോഒാഡിനേറ്ററായ ഗഫൂര്‍ കൊയിലാണ്ടിയെ പ്രസിഡൻറായും ഫൈസല്‍ ചാലാടിനെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

അമലേന്ദ്​ (ട്രഷ.), മുഹമ്മദ്‌ സിഹാദ്, രാഹുല്‍ (വൈ. പ്രസി.‍), സന്ദീഷ്, റമീസ് (ജോ. സെക്ര.‍), ഷാജി വെട്ടുകാട്ടില്‍ (മുഖ്യരക്ഷാധികാരി), ഷൈലേഷ് (ഉപദേശക സമിതി അംഗം), നീനു ജോസഫ് ജോമോന്‍ (വനിത വിങ്​ കോഒാഡിനേറ്റര്‍) എന്നിവരാണ്​ മറ്റു​ ഭാരവാഹികൾ. ഓണ്‍ലൈനായാണ്​ യോഗം ചേർന്നത്​. രഘുപാല്‍ അധ്യക്ഷത വഹിച്ചു. സംഘടനയുടെ സ്ഥാപകന്‍ വിനോദ് ഭാസ്കര്‍, സംസ്ഥാന ജനറൽ സെക്രട്ടറി സനല്‍, മറ്റു ചാപ്റ്റര്‍ ഭാരവാഹികളായ ഷാജി (ഖത്തര്‍), രഘുപാല്‍ (കുവൈത്ത്​), ഷൈലേഷ് (ബഹ്​റൈന്‍), നൗഷാദ് കണ്ണൂര്‍ എന്നിവർ യോഗത്തിൽ പ​െങ്കടുത്തു. ഗഫൂര്‍ കൊയിലാണ്ടി സ്വാഗതവും ഫൈസല്‍ ചാലാട് നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.