അബഹയിൽ നടക്കുന്ന ഫുട്ബാൾ ടൂർണമെന്റിൽ പ​ങ്കെടുക്കാൻ ജിദ്ദയിലെത്തിയ സന്തോഷ് ട്രോഫി കേരള ടീം ക്യാപ്റ്റൻ ജിജോ ജോസഫിന് റിയൽ കേരള എഫ്.സി സ്വീകരണം നൽകുന്നു

അസീർ പ്രവാസി സംഘം പെരുന്നാൾ അസീർ സ്പോട്സ് ഫെസ്റ്റ് ഞായർ, തിങ്കൾ ദിവസങ്ങളിൽ

ഖമീസ് മുശൈത്ത്: അസീർ പ്രവാസി സംഘം സംഘടിപ്പിക്കുന്ന അസീർ സ്പോട്സ് ഫെസ്റ്റ് ഞായർ, തിങ്കൾ ദിവസങ്ങളിൽ നടക്കും. ഖമീസ് മുശൈത്തിലെ ഖാലിദീയയിലാണ് ഫുട്ബാൾ, വടംവലി മത്സരങ്ങൾ. നാദി ദമ്മക്ക് ഫ്ലെഡ്ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. സൗത്ത് മാർബിൾ വിന്നേഴ്സ് ട്രോഫിക്കും 16,000 റിയാൽ കാഷ് പ്രൈസിനും മന്തി ജസീറ റിജാൽഅൽമ റണ്ണേഴ്സ് ട്രോഫിക്കും 8,000 റിയാൽ ക്യാഷ് പ്രൈസിനും വേണ്ടിയാണ് അസീർ സോക്കർ മത്സരം. ഹോട്ടൽ ന്യൂ സഫയർ വിന്നേഴ്സ് ട്രോഫിക്കും 2,500 റിയാൽ കാഷ് പ്രൈസിനും എഇസെഡ് കാർഗോ എക്സ്പ്രസ് റണ്ണേഴ്സ് ട്രോഫിക്കും 1,500 റിയാൽ കാഷ് പ്രൈസിനും വേണ്ടിയാണ് വടംവലി മത്സരം.

ഇന്ത്യയിലെ പ്രമുഖ ക്ലബ് താരങ്ങൾ സൗദിയിലെ പ്രഗത്ഭ ടീമുകൾക്കായി അണിനിരക്കും. അസീറിലെ സോക്കർ ചരിത്രത്തിലെ ഏറ്റവും വലിയ പ്രൈസ് മണിയും ഉന്നത നിലവാരമുള്ള സ്റ്റേഡിയയുമാണ് ഒരുങ്ങൂന്നത്. വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടുന്ന താരങ്ങൾക്ക് ട്രോഫിയും കാഷ് പ്രൈസും സമ്മാനിക്കും. മാൻ ഓഫ് ദ ടൂർണമെൻറ് (ഖാലിദീയ മെഡിക്കൽ സെന്റർ), ബെസ്റ്റ് ഗോൾ (ഫ്ലൈ കിയോസ്ക്ക് ട്രാവത്സ്), ബെസ്റ്റ് ഗോൾ കീപ്പർ (അംവാജ് അബഹ ട്രേഡിങ്), ഫൈനൽ മത്സരത്തിലെ ഫസ്റ്റ് ഗോൾ (അസ്ഫാർ ട്രാവത്സ്), കൂടുതൽ ഗോൾ നേടുന്ന താരം (ലൈഫ് ടൈം വാച്ചസ്), ബെസ്റ്റ് ടീം (റോയൽ ട്രാവൽസ്), ബെസ്റ്റ് സ്റ്റോപ്പർ ബാക്ക് (ജൂബിലി റസ്റ്റോറൻറ്) എന്നിങ്ങനെയാണ് സമ്മാനങ്ങൾ.

ഓരോ കളിയിലും മാൻ ഓഫ് ദ മാച്ച് ആകുന്ന താരങ്ങൾക്ക് ഉതൈബി ആർട്ടിഫിഷ്യൽ മാർബിൾ, താഫി മെഡിക്കൽസ്, എ.എം കാർഗോ, നെല്ലായി ഹോട്ടൽ, അൽ സനാഫാ, എയർ ലിങ്ക് കാർഗോ, അറബ് ട്രേഡ് ക്വാളിറ്റി ഫൗണ്ടേഷൻ എന്നിവർ നൽകുന്ന സമ്മാനങ്ങൾ ലഭിക്കും. ഇലവൻസ് ക്രമത്തിൽ നടക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് ആറിന് നടക്കും. ലിജു എബ്രഹാം, മുഹമ്മദ് കുട്ടി, മുസ്തഫ, അബ്ദുറസാഖ്, അനൂപ്, ഫസീല,

അഷ്റഫ് കുറ്റിച്ചൽ, ബിജു നായർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും. ഇന്ത്യ - സൗദി രാജ്യങ്ങളുടെ ദേശീയ ഗാനലാപനവും മുഴുവൻ ടീമുകളുടെ മാർച്ച് ഫാസ്റ്റും നടക്കും. ഞായറാഴ്ച ആദ്യ റൗണ്ട് കളികളും തിങ്കളാഴ്ച ഫുട്ബാൾ സെമീ ഫൈനൽ, ഫൈനൽ, വടംവലി മത്സരങ്ങൾ എന്നിവ നടക്കുമെന്ന് അസീർ പ്രവാസി സംഘം രക്ഷാധികാരി ബാബു പരപ്പനങ്ങാടി, ജനറൽ സെക്രട്ടറി സുരേഷ് മാവേലിക്കര എന്നിവർ അറിയിച്ചു.

ഒന്നാം ദിവസ പരിപാടികൾക്കായി ഗ്രൗണ്ട് സ്പോൺസർ ചെയ്തിരിക്കുന്നത് അൽ ജദഫ് സൂപ്പർ മാർക്കറ്റും ഫൈനൽ ദിന പരിപാടികൾക്ക് കംഫർട്ട് ട്രാവത്സും.

Tags:    
News Summary - Saudi arabia sports fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.