ജിദ്ദ: സിറിയയെ വിഭജിക്കാനുള്ള ഏതൊരു ആഹ്വാനത്തെയും വ്യക്തമായി നിരാകരിക്കുന്നുവെന്നും പുതിയ സിറിയൻ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് ചർച്ചകൾ നടത്തണമെന്നും സൗദി അറേബ്യ പ്രസ്താവനയിൽ ആവർത്തിച്ചു. സിറിയൻ പ്രദേശത്തേക്കുള്ള ഇസ്രായേലിന്റെ തുടർച്ചയായ അതിക്രമങ്ങളെയും കടന്നുകയറ്റങ്ങളെയും സൗദി അറേബ്യ ശക്തമായി അപലപിച്ചു.
ഇത് സിറിയയുടെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനമാണ്. അൽസുവൈദ ഗവർണറേറ്റിലെ സംഘർഷാവസ്ഥക്കിടയിൽ നടക്കുന്ന ഈ നടപടികൾ അന്താരാഷ്ട്ര നിയമത്തിന്റെയും 1974 ലെ വിഘടന കരാറിന്റെയും ലംഘനവുമാണ്.
സുരക്ഷ, സ്ഥിരത, സിവിൽ സമാധാനം, എല്ലാ സിറിയൻ പ്രദേശങ്ങളിലും രാജ്യത്തിന്റെയും അതിന്റെ സ്ഥാപനങ്ങളുടെയും പരമാധികാരം എന്നിവ കൈവരിക്കുന്നതിന് സിറിയൻ സർക്കാർ സ്വീകരിച്ച നടപടികൾക്ക് സൗദി അറേബ്യ പൂർണ പിന്തുണ പ്രഖ്യാപിച്ചു.
സിറിയക്കൊപ്പം നിൽക്കാനും ഇസ്രായേലിന്റെ തുടർച്ചയായ നിയമലംഘനങ്ങൾക്കെതിരെ ഉറച്ചതും ഗൗരവമേറിയതുമായ നിലപാട് സ്വീകരിക്കാനും സൗദി അറേബ്യ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.