ഗസ്സയിലെ കിങ് സൽമാൻ റിലീഫ് സെൻററിെൻറ സെൻട്രൽ കിച്ചൺ
Posted On
date_range Updated On
date_range ഗസ്സയിൽ 25,000 പേർക്ക് ഭക്ഷണമെത്തിച്ച് സൗദി അറേബ്യ
റിയാദ് / ഗസ്സ: ദുരിതം അനുഭവിക്കുന്ന ഗസ്സയിലെ ജനങ്ങൾക്ക് ആശ്വാസവുമായി സൗദി അറേബ്യ. മധ്യ ഗസ്സയിലും തെക്കൻ ഗസ്സയിലുമുള്ള നിർധനരായ കുടുംബങ്ങൾക്ക് 25,000 ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്ന പ്രവർത്തന പദ്ധതി തുടരുന്നു.
സൗദിയുടെ ചാരിറ്റി സംഘടനയായ ‘കിങ് സൽമാൻ റിലീഫ് സെൻറർ’ അവരുടെ ഗസ്സയിലുള്ള സെൻട്രൽ കിച്ചൺ വഴിയാണ് ഈ ഭക്ഷണം തയ്യാറാക്കി നൽകുന്നത്. ഫലസ്തീൻ ജനതയെ സഹായിക്കാൻ സൗദിയിൽ നടന്നു വരുന്ന ജനകീയ കാമ്പയിെൻറ ഭാഗമായാണ് ഈ സഹായം. ഇതിലൂടെ 25,000 ആളുകൾക്ക് ആഹാരം ലഭിക്കുന്നു. നിലവിലെ വിഷമഘട്ടത്തിൽ ഗസ്സയിലെ കുടുംബങ്ങൾക്ക് അത്യാവശ്യത്തിന് ഭക്ഷണ ഉറപ്പാക്കാനും, അവരുടെ ജീവിതത്തിന് പിന്തുണ നൽകാനുമാണ് സൗദി അറേബ്യ ഇത്തരം സഹായങ്ങൾ നൽകി വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.