സൗദിയിൽ ഒരാഴ്ചക്കിടെ 14,206 വിദേശികളെ നാടുകടത്തി

അൽഖോബാർ: കഴിഞ്ഞയാഴ്ച സൗദി അറേബ്യയിൽ 14,206 വിദേശികളെ നാടുകടത്തി. തൊഴിൽ, വിസ, അതിർത്തി സുരഷാനിയമങ്ങളുടെ ലംഘനത്തിന് നേരത്തെ​ അറസ്​റ്റിലായതാണ്​ ഇവരെന്ന്​ ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. നവംബർ 13 മുതൽ 19 വരെയുള്ള കാലയളവിൽ രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്​ഡിൽ 22,094 നിയമലംഘകരെ പുതുതായി പിടികൂടുകയും ചെയ്​തിട്ടുണ്ട്​. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സുരക്ഷാസേനകൾ നടത്തിയ റെയ്​ഡുകളിലാണ്​ അറസ്​റ്റ്​. ഇതിൽ 13,750 താമസ (വിസ) നിയമ ലംഘനം നടത്തിയവരാണ്​. 4,781 പേർ അതിർത്തിസുരക്ഷാ നിയമലംഘകരും 3,624 പേർ തൊഴിൽനിയമ ലംഘംകരുമാണ്.

മുമ്പ്​ പിടിലായതിൽ നാടുകടത്താൻ ബാക്കിയുള്ളതിൽ 21,856 പേരുടെ യാത്രാരേഖകൾക്കായി അതത്​ എംബസികളെ സമീപിച്ചിട്ടുണ്ട്​. 4,555 പേർ ടിക്കറ്റ്​ ബുക്കിങ്​ നടപടികൾ പൂർത്തിയാകുന്ന ഘട്ടത്തിലാണ്​. അനധികൃതമായി രാജ്യാതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,867 പേർ അറസ്​റ്റിലായി. ഇവരിൽ 34 ശതമാനം യമനി പൗരന്മാരും 65 ശതമാനം ഇത്യോപ്യൻ പൗരന്മാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്.

അനധികൃതമായി രാജ്യത്തുനിന്ന്​ പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ 29 പേരും അറസ്​റ്റിലായിട്ടുണ്ട്​. നിയമ ലംഘകർക്ക് ഗതാഗതം, താമസം, തൊഴിൽ സൗകര്യങ്ങൾ നൽകി സഹായിച്ച 32 പേരും ഒരാഴ്​ചക്കിടെ പിടിയിലായി. നിലവിൽ 28,469 പുരുഷന്മാരും 1,586 സ്ത്രീകളും ഉൾപ്പെടെ 30,055 പ്രവാസികൾക്കെതിരെ നിയമനടപടിക്രമങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്​.

രാജ്യത്തേക്ക് അനധികൃതമായി ആളുകളെ പ്രവേശിപ്പിക്കുന്നവർ, രാജ്യത്തിനുള്ളിൽ ഗതാഗത, താമസസൗകര്യങ്ങളൊരുക്കുന്നവർ, മറ്റ് സഹായങ്ങൾ നൽകുന്നവർ തുടങ്ങിയവർക്കെതിരെ പരമാവധി 15 വർഷം തടവും 10 ലക്ഷം റിയാൽ പിഴയും ശിക്ഷിക്കുമെന്ന്​ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഗതാഗതത്തിനായി ഉപയോഗിച്ച വാഹനങ്ങളും താമസത്തിനായി ഉപയോഗിച്ച വീടുകളും കണ്ടുകെട്ടും. മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ 911 നമ്പറിലും, രാജ്യത്തി​െൻറ മറ്റ് പ്രദേശങ്ങളിൽ 999, 996 നമ്പറുകളിലും ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Tags:    
News Summary - Saudi Arabia deports 14,206 foreigners in one week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.