Posted On
date_range Updated On
date_range സൗദിയിൽ 223 പേർക്ക് കോവിഡ്, രോഗമുക്തി 445
ജിദ്ദ: സൗദിയിൽ പുതുതായി 223 പേർക്ക് കോവിഡ്ബാധ സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരിൽ 445 പേർ രോഗമുക്തി നേടി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 809,672 ഉം രോഗമുക്തരുടെ എണ്ണം 795,289 ഉം ആയി. രാജ്യത്തെ ആകെ മരണം 9,251 ആയി തുടരുന്നു. നിലവിൽ 5,132 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 124 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.19 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 66, ജിദ്ദ 44, ദമ്മാം 22, മദീന 10, മക്ക 9, ഹുഫൂഫ് 7, ദഹ്റാൻ 6, ബുറൈദ 5, അബ്ഹ 5, ഹാഇൽ 3, ത്വാഇഫ് 3, അൽബാഹ 3, അൽബാഹ 3, ജീസാൻ 3, നജ്റാൻ 3, അൽഖർജ് 3, വാദി ദവാസിർ 3.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.