കോവിഡ്: സൗദിയിൽ ഇന്ന് 88 പുതിയ രോഗികളും 273 രോഗമുക്തിയും

ജിദ്ദ: സൗദിയിൽ 88 പുതിയ കോവിഡ് രോഗികളും 273 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,50,998 ഉം രോഗമുക്തരുടെ എണ്ണം 7,34,820 ഉം ആയി. ഒരു മരണവും പുതുതായി രേഖപ്പെടുത്തി.

ഇതോടെ രാജ്യത്തെ ആകെ മരണം 9,047 ആയി. നിലവിൽ 7,131 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 103 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു.

സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.84 ശതമാനവും മരണനിരക്ക് 1.2 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 22, ജിദ്ദ 17, മക്ക 8, മദീന 7, ത്വാഇഫ് 7, ദമ്മാം 6, അബഹ 5.

Tags:    
News Summary - Saudi Arabia Covid Update 02 march 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.