ജിദ്ദ: തെക്കൻ ഗസ്സ മുനമ്പിൽ ഖാൻ യൂനിസിലെ നാസർ മെഡിക്കൽ കോംപ്ലക്സിൽ ഇസ്രായേൽ അധിനിവേശ സേന നടത്തിയ മെഡിക്കൽ, ദുരിതാശ്വാസ, മാധ്യമ പ്രവർത്തകരെ ലക്ഷ്യം വച്ചുള്ള ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചു.
അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ഇസ്രായേലിന്റെ തുടർച്ചയായ ലംഘനങ്ങളെ രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയം നിരാകരിക്കുന്നതായി പ്രസ്താവനയിൽ അറിയിച്ചു.
ഇസ്രായേലി കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹത്തോടുള്ള ആഹ്വാനം സൗദി അറേബ്യ ആവർത്തിക്കുകയും മെഡിക്കൽ, ദുരിതാശ്വാസ, മാധ്യമ പ്രവർത്തകരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.
അക്രമത്തിൽ അന്താരാഷ്ട്ര മാധ്യമങ്ങൾക്കായി പ്രവർത്തിക്കുന്ന അഞ്ചു മാധ്യമപ്രവർത്തകർ, രോഗികൾ, ആരോഗ്യ പ്രവർത്തകർ, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 20 പേരാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.