സൗദി അറേബ്യയും ഉസ്ബകിസ്താനും തമ്മിൽ കരാറുകൾ ഒപ്പിട്ടപ്പോൾ 

സൗദിയും ഉസ്ബകിസ്താനും കരാറുകളിൽ ഒപ്പുവെച്ചു

ജിദ്ദ: സൗദി അറേബ്യയും ഉസ്ബകിസ്താനും തമ്മിൽ 4.5 കോടി റിയാലിലധികം വിലമതിക്കുന്ന പത്തിലധികം കരാറുകളിൽ ഒപ്പുവെച്ചു. ബുധനാഴ്ച രാവിലെ നടന്ന സൗദി-ഉസ്‌ബക് ബിസിനസ് കൗൺസിൽ യോഗത്തിലാണ് ഇരുരാജ്യങ്ങളും തമ്മിൽ ഇത്രയും കരാറുകൾ ഒപ്പുവെച്ചത്. സുപ്രധാന മേഖലകളാണ് കരാറുകളിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹ് പറഞ്ഞു.

ഊർജം, പുനരുപയോഗ ഊർജം, ഹൈഡ്രജൻ, പെട്രോ കെമിക്കൽസ്, വ്യോമയാനം, വിനോദസഞ്ചാരം, റിയൽ എസ്റ്റേറ്റ്, ടൂറിസം വികസനം, കൃഷി, ഭക്ഷണം, ഫാർമസ്യൂട്ടിക്കൽ വ്യവസായം എന്നീ മേഖലകൾ ഒപ്പുവെച്ചതിലുൾപ്പെടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ആഴമേറിയതും പുരാതനവും വിശാലവുമാണെന്നും ഭാവി മികച്ചതായിരിക്കുമെന്നും നിക്ഷേപമന്ത്രി പറഞ്ഞു. ഉസ്ബകിസ്താൻ പ്രസിഡൻറ് ഷെവകത്ത് സെർദയോവിന്റെ സൗദി സന്ദർശനത്തോടനുബന്ധിച്ചാണ് ഇത്രയും കരാറുകളിൽ ഒപ്പുവെച്ചത്.  

Tags:    
News Summary - Saudi Arabia and Uzbekistan signed agreements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.