കൊ​ളം​ബി​യ​ക്കെ​തി​രെ സൗ​ദി അ​റേ​ബ്യ; ഗോലാൻ കുന്നുകളിലെ ഇസ്രായേൽ അധിനിവേശം അംഗീകരിച്ചത് അപലപനീയം

റി​യാ​ദ്: അ​ധി​നി​വേ​ശ സി​റി​യ​ൻ ഗോ​ലാ​ൻ കു​ന്നു​ക​ൾ​ക്ക് മേ​ലു​ള്ള ഇ​സ്രാ​യേ​ലി​െൻറ പ​ര​മാ​ധി​കാ​രം കൊ​ളം​ബി​യ​ൻ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച ന​ട​പ​ടി​യെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് സൗ​ദി അ​റേ​ബ്യ. കൊ​ളം​ബി​യ​യു​ടെ നി​ല​പാ​ടി​നോ​ട് ക​ടു​ത്ത എ​തി​ർ​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, ഇ​ത് അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ളു​ടെ​യും ബ​ന്ധ​പ്പെ​ട്ട രാ​ജ്യാ​ന്ത​ര തീ​രു​മാ​ന​ങ്ങ​ളു​ടെ​യും ലം​ഘ​ന​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി. ഈ ​അം​ഗീ​കാ​രം യു.​എ​ൻ ച​ട്ട​ങ്ങ​ൾ​ക്കും, പ്ര​ത്യേ​കി​ച്ച് 1981ൽ ​പാ​സാ​ക്കി​യ സു​ര​ക്ഷാ കൗ​ൺ​സി​ൽ പ്ര​മേ​യം 497നും ​നേ​രി​ട്ട് എ​തി​രാ​ണ്. അ​ധി​നി​വേ​ശ സി​റി​യ​ൻ ഗോ​ലാ​ൻ കു​ന്നു​ക​ൾ​ക്ക് മേ​ൽ ഇ​സ്രാ​യേ​ൽ ത​ങ്ങ​ളു​ടെ നി​യ​മ​ങ്ങ​ളും ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ളും അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​ത് അ​സാ​ധു​വാ​ണെ​ന്നും അ​തി​ന് യാ​തൊ​രു നി​യ​മ​പ​ര​മാ​യ സാ​ധു​ത​യു​മി​ല്ലെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ഗോ​ലാ​ൻ കു​ന്നു​ക​ളെ സം​ബ​ന്ധി​ച്ച ഉ​റ​ച്ച അ​ന്താ​രാ​ഷ്​​ട്ര നി​ല​പാ​ടി​ൽ​നി​ന്നു​ള്ള വ്യ​തി​ച​ല​ന​മാ​ണ് ഇ​ത്ത​രം തീ​രു​മാ​ന​ങ്ങ​ളെ​ന്നും ഇ​ത് മേ​ഖ​ല​യി​ൽ സ​മാ​ധാ​നം കൈ​വ​രി​ക്കാ​ൻ സ​ഹാ​യി​ക്കു​ക​യി​ല്ലെ​ന്നും സൗ​ദി വ്യ​ക്ത​മാ​ക്കി. ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കാ​ര്യ​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന രീ​തി​യെ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും, പ​ശ്ചി​മേ​ഷ്യ​യി​ൽ സ​മാ​ധാ​നം സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ തു​ര​ങ്കം വെ​ക്കു​ക​യും ചെ​യ്യും. ഗോ​ലാ​ൻ കു​ന്നു​ക​ൾ എ​ന്ന​ത് അ​ധി​നി​വേ​ശ അ​റ​ബ് സി​റി​യ​ൻ ഭൂ​മി​യാ​ണെ​ന്ന ഉ​റ​ച്ച നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ച റി​യാ​ദ്, പ്ര​ദേ​ശ​ത്തി​െൻറ നി​യ​മ​പ​ര​മാ​യ പ​ദ​വി മാ​റ്റാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ഏ​ത് ന​ട​പ​ടി​ക​ൾ​ക്കും തീ​രു​മാ​ന​ങ്ങ​ൾ​ക്കും യാ​തൊ​രു അ​വ​കാ​ശ​മോ നി​യ​മ​സാ​ധു​ത​യോ ഉ​ണ്ടാ​കി​ല്ലെ​ന്നും എ​ടു​ത്തു​പ​റ​ഞ്ഞു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ളം​ബി​യ​ൻ സ​ർ​ക്കാ​ർ ത​ങ്ങ​ളു​ടെ നി​ല​പാ​ട് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ളും ക​രാ​റു​ക​ളും പാ​ലി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും സൗ​ദി ആ​വ​ശ്യ​പ്പെ​ട്ടു.

മേ​ഖ​ല​യി​ൽ സു​ര​ക്ഷ​യും സ്ഥി​ര​ത​യും നീ​തി​യു​ക്ത​വും ശാ​ശ്വ​ത​വു​മാ​യ സ​മാ​ധാ​ന​വും കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​ക്കാ​ൻ കൊ​ളം​ബി​യ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​ഭ്യ​ർ​ഥി​ച്ചു.

Tags:    
News Summary - Saudi Arabia against Colombia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.