തളിക്കുളം-സൗദി കൂട്ടായ്മ ആദരിച്ച സർവകലാശാല റാങ്ക് ജേതാക്കളായ ഹിബ ബഷീർ, ഹന അദീബ്
റിയാദ്/തളിക്കുളം: തൃശൂർ ജില്ലയിലെ തളിക്കുളം പഞ്ചായത്തിൽനിന്നും സർവകലാശാല റാങ്കുകൾ നേടി വിജയിച്ച വിദ്യാർഥികളെ തളിക്കുളം-സൗദി കൂട്ടായ്മ ഉപഹാരം നൽകി ആദരിച്ചു. നാട്ടിൽ വെച്ച് നടന്ന ചടങ്ങിൽ തളിക്കുളം ജുമാ മസ്ജിദ് അസിസ്റ്റ്ൻറ് മുത്തവല്ലി മുഹമ്മദ് നാസിം മുഖ്യാതിഥിയായിരുന്നു. സംഘടനയുടെ പ്രതിനിധികളായ ഷാജി ഹൈദർ, മുഹമ്മദ് റഫീഖ് തങ്ങൾ, റഫീഖ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
മഹാത്മാഗാന്ധി യൂനിവേഴ്സിറ്റിയിൽനിന്ന് എം.എസ്.സി മൈക്രോ ബയോളജിയിൽ നാലാം റാങ്ക് നേടിയ ഹന അദീബ്, കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് ബി.എ ഇക്കണോമിക്സിൽ ആറാം റാങ്ക് നേടിയ ഹിബ ബഷീർ എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്. തളിക്കുളം സ്വദേശികളായ പതിയാപറമ്പത്ത് റഷീദ്-ജാസ്മിൻ ദമ്പതികളുടെ മകളും മുറ്റിച്ചൂർ പുതുശേരി അദീബ് ഖാദറിെൻറ ഭാര്യയുമാണ് ഹന അദീബ്.
തളിക്കുളം സ്വദേശികളായ ബഷീർ-ഹിബ ബഷീർ ദമ്പതികളുടെ മകളായ ഹിബ ബഷീർ നാട്ടിക എസ്.എൻ കോളജ് വിദ്യാർഥിയും നിലവിൽ തൃപ്രയാർ ലെമോർ സ്കൂളിലെ ഹിന്ദി അധ്യാപികയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.